തൊണ്ണൂറുകളിലെ താരം നാല്പത്തിനാലുകാരി പ്രഗതിയിടെയും മകന്റെയും വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ

കേരളത്തിൽ ലോക്ഡൗൺ നടക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾ ഏറെ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്.ഇതേതുടർന്ന് സിനിമ ഷൂട്ടിങ്ങുകളും മറ്റ് പരിപാടികളുമെല്ലാം നിർത്തിവെച്ചിരിക്കുകയാണ്.അവധിദിനങ്ങൾ താരങ്ങൾ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്.താരങ്ങൾ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.ഇപ്പോഴിതാ വൈറലാകുന്നത് തമിഴ് നടി പ്രഗതിയുടെയും മകന്റെയും വിഡിയോയാണ്.

തൊണ്ണൂറുകളിലെ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ സർവസാന്നിധ്യമായിരുന്ന താരമാണ് പ്രഗതി.വിജയ് നായകനാകുന്ന മാസ്റ്റർ എന്ന റിലീസ് കാത്തിരിക്കുന്ന ചിത്രത്തിലെ ഹിറ്റ് ഗാനം വാത്തി കമിങ്ന് ചുവടുവെച്ചുകൊണ്ടാണ് പ്രഗതി ഇപ്പോൾ ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്. നാൽപ്പത്തിനാലുകാരിയായ നടി മകനോടൊപ്പമാണ് കിടിലൻ നൃത്തച്ചുവടുകൾ വയ്ക്കുന്നത്.നിരവധിപേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയിരിക്കുന്നത്.വീഡിയോ കുറഞ്ഞ സമയത്തിനകം തന്നെ വൈറലായി കഴിഞ്ഞിരിക്കുന്നു.

Scroll to Top