പ്രണവിനെ കണ്ട് തുള്ളിച്ചാടി ആരാധിക, ആരാധികയ്‌ക്കൊപ്പം സെൽഫിയെടുത്ത് പ്രണവ് ; വിഡിയോ

നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു.തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി.

മേജർ രവി സംവിധാനം ചെയ്‌ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാർഡ്‌ 2002-ൽ ലഭിച്ചു.ആദിയിൽ നായകനാകും മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ജീത്തു ജോസഫ് സിനിമകളിൽ പ്രണവ് അസിസ്റ്റന്റായിരുന്നു.ആദിക്ക് ശേഷം പ്രണവ് അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ​ഗോപി സിനിമയിലാണ്.പിന്നീട് പ്രണവ് അഭിനയിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിലാണ്. മോഹൻലാലിന്റെ ചെറുപ്പമായിട്ടാണ് പ്രണവ് എത്തിയത്. അവസാനമായി അഭിനയിച്ചത് ഹൃദയം എന്ന സിനിമയിലാണ്.യാത്രകളെ ഇഷ്ടപെടുന്ന താരം അതിന്റെ ഫോട്ടോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുണ്ട്.

ആരാധികയ്ക്കൊപ്പമുള്ള പ്രണവ് മോഹൻലാലിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യാത്ര ഏറെ ഇഷ്ടപ്പെടുന്ന പ്രണവിനെ യാത്രയ്ക്കിടെയാണ് ആരാധികയും കണ്ടെത്തിയത്. സ്ഥലം ഏതെന്നു വ്യക്തമല്ല.പ്രണവിനെ നേരിട്ട് കണ്ട സന്തോഷത്തിൽ ഫോട്ടോ എടുക്കുകയും പരിചയപ്പെടുകയും ചെയ്യുന്ന ആരാധികയെ വിഡിയോയിൽ കാണാം.ഇന്‍സ്റ്റഗ്രാം പേജിൽ ഊട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ പ്രണവ് പങ്കുവച്ചിരുന്നു.ഇതോടെ പ്രണവിന്റെ പുതിയ യാത്ര ഊട്ടിയിലേക്കാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

Scroll to Top