സ്നേഹത്തിന് ഇത്ര മധുരമോ,തിരുവന്തപുരത്ത് നിന്നും കോഴിക്കോട് ക്യാമ്പിലേക്ക്പോയ ലോറി തിരിച്ച് വന്നപ്പോൾ മേയർ ബ്രോയ്ക്ക് ഹൽവ കൊടുത്തയച്ചു കോഴിക്കോട്ടുകാർ ; മേയർ ഫേസ്ബുക്പോസ്റ്റ്.

കേരളം പ്രളയത്തിൽ അകപെട്ടപ്പോൾ നിരവധി പേർ സഹായവുമായി എത്തിയിരുന്നു.അതിലൊരാളാണ് തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്.തലസ്ഥാനത്ത് നിന്നും ടൺ കണക്കിന് സാധനങ്ങളാണ് ലോറികളിൽ ആക്കി കോഴിക്കോട് പ്രളയബാധിത കേന്ദ്രങ്ങളിലേക്ക് അയച്ചത്.ആളുകൾക്ക് ഇപ്പോൾ മേയർ പ്രശാന്ത് മേയർ ബ്രോ ആണ്.
തിരുവന്തപുരത്ത് നിന്നും കോഴിക്കോട് ക്യാമ്പിലേക്ക്പോയ ലോറി തിരിച്ച് വന്നപ്പോൾ മേയർ ബ്രോയ്ക്ക് ഹൽവ കൊടുത്തയച്ചു കോഴിക്കോട്ടുകാർ.ഈ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ പങ്ക് വെക്കുകയാണ് ഇദ്ദേഹം.

മേയറുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ,സ്നേഹത്തിന് ഇത്ര മധുരമോ?
തിരുവനന്തപുരം നഗരസഭയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോൾ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് ഹൽവയാണിത്.ഞങ്ങൾ കയറ്റി അയച്ച സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന്.സ്നേഹത്തിന്റെ ഭാരം.ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ നന്ദി അറിയിക്കുന്നു .

Scroll to Top