പുതിയ ഡാൻസ് വീഡിയോ പങ്കുവെച്ച് പ്രാർത്ഥന ഇന്ദ്രജിത്ത്.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.പ്രാർത്ഥന നല്ല ഒരു ഗായിക കൂടിയാണ്. മഞ്ജുവാര്യർ അഭിനയിച്ച മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ ലാ ലാ എന്ന പാട്ട് പ്രാർത്ഥനയാണ് പാടിയത്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ വൈറലാകുന്ന വാർത്ത പ്രാർത്ഥന ബോളിവുഡിൽ പാടി എന്നതാണ്. രേ ബാവ്‌രേ’ എന്ന ഗാനമാണ് പാടിയത്.ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. അതും തെന്നിന്ത്യൻ യുവസംഗീതസംവിധായകരിൽ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയുടെ ഈണത്തിൽ.

ആരും ഇഷ്ടപ്പെട്ടു പോകുന്ന മെലഡിയാണ് പ്രാർത്ഥന പാടിയ ‘രേ ബാവ്‍രേ’.ഗോവിന്ദ് വസന്തയ്ക്കൊപ്പമുള്ള ഡ്യൂവറ്റ് ആയാണ് ഗാനം സിനിമയിലെത്തുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ വീഡിയോ ആണ്.കിടിലൻ ഡാൻസാണ് വിഡിയോയിൽ താരം ചെയ്യുന്നത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top