‘ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ച് കൂട്ടാനാണെങ്കിൽ രാജുമോൻ ഓർക്കണം’ ; പൃഥ്വിരാജിനെതിരെ പ്രതീഷ് വിശ്വനാഥ്

ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ’.പൃഥ്വിരാജും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.പൃഥ്വിരാജ് ബേസിൽ കൂട്ടുകെട്ട് ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെതിരെ ഭീ‌ഷണിയുമായി അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥ് .

ഗുരുവായൂരപ്പന്‍റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയംകുന്നനെ ഓർത്താൽ മതിയെന്നാണ് മുന്നറിയിപ്പ്. മലയാള സിനിമാക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാൽ ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി . ജയ് ശ്രീകൃഷ്ണ എന്നാണ്ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ കുറിച്ചു.

നിരവധിപ്പേരാണ് പോസ്റ്റിന് പ്രതികരണവുമായി രംഗത്തെത്തിയത്. ‘എന്റെ പൊന്നു സാറെ ആദ്യം അവരോന്നു പടം ഇറക്കട്ടെ… എന്നിട്ട് നോക്കാം നമുക്ക്’ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Scroll to Top