പ്രണയദിനത്തിൽ ട്രാൻസ്ജൻഡർ വിവാഹം; താലി കെട്ടിയ ഉടൻ ഐഷുവിന് ആദ്യ ചുംബനം നൽകി പ്രവീൺ!!വിഡിയോ

ഫെബ്രുവരി 14 ന് പ്രണയദിനത്തിൽ ഒരു ജന്മം മുഴുവൻ യുദ്ധം ചെയ്ത് വിജയിച്ച സന്തോഷം നേടിയെടുക്കുകയാണ് റിഷാനയും പ്രവീണും. ട്രാൻസ്ജൻഡർ ആയ പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും മലപ്പുറം കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും വിവാഹിതർ ആയിരിക്കുകയാണ്. അടുത്ത ബന്ധുക്കളും ട്രാൻസ്ജൻഡർ സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.ഇരുവരും വിവാഹിതരാകാൻ പോകുന്ന സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.കല്യാണത്തെയും ഒരുമിച്ചുള്ള ജീവിതത്തെയും പറ്റി ഒരുപാട് സ്വപ്നങ്ങളുണ്ട് രണ്ടുപേർക്കും. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെങ്കിലും വളരെ വൈകിയാണ് മറ്റുള്ളവരോടു പറയുന്നത്. ഈ പ്രണയദിനത്തിൽ ഐശുവും പ്രവീണും പുതിയ യാത്ര തുടങ്ങുകയാണ്.2022ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ് ഫൈനലിൽ മത്സരിച്ചു. നിലവിൽ സഹയാത്രികയുടെ അഡ്വക്കേസി കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

റിഷാന മിസ് മലബാർ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കൊപ്പം ഇഷ്ട മേഖലയായ മോഡലിങ്ങിനും ഇവര്‍ സമയം കണ്ടെത്തുന്നുണ്ട്. ബോഡി ബിൽഡിങ് താരമായ പ്രവീൺ 2021ൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു.ഇവരുടെ വിവാഹത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top