സ്തനങ്ങൾ മുറിച്ച് മാറ്റിയാലോയെന്ന് തോന്നി പോയിട്ടുണ്ട്,ഞാൻ ആണാണെന്ന് ആദ്യം പറഞ്ഞത് ടീച്ചറോട് : പ്രവീൺ.

പെണ്ണിൽ നിന്നും ആണിലേക്ക് ഉള്ള പരിവർത്തനം പ്രവീണിനെ സംബന്ധിച്ച് ഒരു കടമ്പ തന്നെയായിരിയുന്നു. തന്റെ ഐഡന്റിറ്റി എല്ലാവരുടെയും മുന്നിൽ കൊണ്ട് വരാൻ ഒരുപാട് കഷ്ടപ്പെട്ട്. രഞ്ജു രഞ്ജിമാർ പോസ്റ്റ്‌ ചെയ്ത ഒരു കുറിപ്പിലൂടെയാണ് പ്രവീണിനെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയത്.mr തൃശൂരിൽ നിന്നും mr കേരളയിലേക്കുള്ള പ്രവീണിന്റെ വിജയം ഏറെ മികച്ചതാണ്. വിജയം സമ്മാനവും കൊണ്ട് രഞ്ജു രഞ്ജിമാരെ കാണാനെത്തിയതാണ് പ്രവീൺ. അപ്പോഴുള്ള ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് രഞ്ജു കുറിച്ചത് ഇങ്ങനെ,ഉറച്ച നിലപാടുകൾ ഉണ്ടായിരുന്നു,, നിൻ്റെ ഈ വിജയത്തിൽ കേരളത്തിലെ കമ്മൂണിറ്റികൾ ഒന്നടങ്കം അഭിമാനം കൊള്ളുന്നു,, ഇനിയും നീ പടവുകൾ താണ്ടണം, ഉയരങ്ങൾ കീഴടക്കണം, അതിനു നിനക്ക് സർവ്വേശ്വരൻ ആരോഗ്യം തരട്ടെ,, എന്നും കൂടെ ഉണ്ടാകും,

ഈ സമ്മാനവുമായി ആദ്യം എന്നെ കാണാൻ വന്ന നിനക്ക് എൻ്റെ സ്നേഹത്തിൽ പൊതിഞ്ഞ ഉമ്മ,, Love you മോനെ,നിരവധി പേരാണ് ആശംസകളുമായി എത്തിയത്.ഇപ്പോഴിതാ വൈറൽ ആകുന്നത് തന്റെ ജീവിതത്തെ കുറിച്ച് പ്രവീൺ പറഞ്ഞ വാക്കുകളാണ്.പ്രവീണിന്റെ വാക്കുകൾ ഇങ്ങനെ, താൻ ഒരു പെണ്ണല്ല ആൺ കുട്ടിയാണ് എന്ന് തന്റെ അമ്മയോട് പറയാൻ തന്നെ സഹായിച്ചത് തന്റെ ടീച്ചർ ആയിരുന്നു എന്നാണ് പ്രവീൺ പറയുന്നത്. പെൺകുട്ടികൾ മാത്രം പഠിക്കുന്നത് സ്‌കൂളിൽ ആണ് ഞാൻ പഠിച്ചത്, പെൺകുട്ടികളോട് എനിക്ക് ആകർഷണം തോന്നിയിരുന്നു എന്നും പ്രവീൺ പറയുന്നു.ഇതൊരു അസുഖം അല്ല എന്ന് ടീച്ചർ തന്നെ പറഞ്ഞു സമാധാനിപ്പിച്ചു, അങ്ങനെ കൗൺസിലിംഗിന് പോയി, അപ്പോഴേക്കും പത്താം ക്‌ളാസ് പഠനം മുടങ്ങി. പ്രൈവറ്റ് ആയി പിന്നെ പഠിച്ച് പരീക്ഷ എഴുതി. പ്ലസ് ടു കഴിഞ്ഞ താൻ പിന്നീടുള്ള വിദ്യാഭ്യാസം മഹാരാജാസിൽ ആയിരുന്നു.

കാരണം നാട്ടിലെ കോളേജിൽ അഡ്മിഷൻ കിട്ടിയിരുന്നുവെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ പാടായിരുന്നു,ആർത്തവം വന്ന ശേഷമാണ് താൻ ശെരിക്കും തളർന്നു പോയത് എന്നാണ് പ്രവീൺ പറയുന്നത്. ഓരോ മാസവും ആ ദിവസങ്ങൾ കറുത്ത ദിനങ്ങളായിരുന്നു, എന്റെ സ്തനങ്ങൾ മുറിച്ച് കളഞ്ഞാലോ എന്ന് ചിന്തിച്ചിരുന്നു. ബുദ്ധിമുട്ടുകൾ കാരണം ഡിഗ്രി പഠനം അവസാനിപ്പിച്ച്. രഞ്ജു രഞ്ജിമാറിന്റെ ദയ എന്ന കലാസംഘടനയിൽ ചേർന്നു, അതിൽ നിന്നും കിട്ടിയ വരുമാനം കൊണ്ട് സെക്സ് റീഅസെയിൻമെന്റ് സർജറി ചെയ്യാൻ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്ക് അമ്മ എന്റെ കൂടെ ഉണ്ടായിരുന്നു, തൃശൂരിൽ എത്തിയ ശേഷമാണ് എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന ബോഡി ബിൽഡിങ് സ്വപ്നത്തെ ഞാൻ പൊടി തട്ടിയെടുത്തത്. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ നിന്നും ഒരാൾ മിസ്റ്റർ തൃശൂർ ആയി മാറുന്നത്.

Scroll to Top