കുറേ കാലമായുള്ള ആഗ്രഹമാണ്‌ ! ഇനി ഫോട്ടോയെടുപ്പ് ഇതില്‍: വീഡിയോ പങ്കിട്ട് മമ്മൂക്ക

മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് പ്രിഥ്വിരാജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറലാകുന്നത് മകൾ അല്ലിയുടെ ഫോട്ടോ പങ്കുവെച്ചതാണ്.പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഫോട്ടോ പോസ്റ്റ്‌ ചെയ്തത്. ആറാം പിറന്നാൾ ആണ് ആഘോഷിക്കുന്നത്. വല്ലപ്പോഴും മാത്രമേ പൃഥ്വിരാജും സുപ്രിയയും അല്ലിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. അതിനാൽ ആരാധകരും ഏറെ ആകാംഷയിലായിരുന്നു.

ഫോട്ടോയ്‌ക്കൊപ്പം പ്രിഥ്വി കുറിച്ചത് ഇങ്ങനെ, ‘എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകൾ, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളർച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു! ഞാൻ നിന്നെ സ്നേഹിക്കുന്നു പെൺകുഞ്ഞേ”.

Scroll to Top