ഇല്ല… ഞാന്‍ വെറുതെ വിടില്ല: മോഹൻലാലിന് വ്യത്യസ്ത പിറന്നാള്‍ ആശംസയുമായി പൃഥ്വിരാജ് !!

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ 62ാം പിറന്നാൾ ദിനമാണ് ഇന്ന്. അഭിനയ ജീവിതത്തിൽ ഒരു നടൻ ചെയ്യാൻ സാധിക്കുന്ന എല്ലാ കഥാപാത്രങ്ങളും മോഹൻലാൽ ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ലാലേട്ടന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. ലാലേട്ടനോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവെകചാണ് എല്ലാവരും ആശംസയറിച്ചത്.

ഇപ്പോഴിതാ ലാലേട്ടന് വ്യത്യസ്തവും രസകരവുമായ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.‘ഇല്ല … ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്‍ഷം വീണ്ടും വരും’ എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാലിന് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ എമ്പുരാനെക്കുറിച്ചാണ് പൃഥ്വി പറയാതെ പറഞ്ഞതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. പൃഥ്വി വീണ്ടും വരണമെന്നും അബ്റാം ഖുറേഷിയെ തിരികെ കൊണ്ടുവരണെന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

മോഹന്‍ലാലിനു പിറന്നാൾ സമ്മാനവുമായി ബ്രോ ഡാഡി ടീം. ചിത്രത്തിന്റെ തീം സോങ് ഡയറക്ടേഴ്സ് കട്ട് പുറത്തു വിട്ടിരുന്നു.പൃഥ്വിരാജ് തന്നെയാണ് മോഹൻലാലിനുള്ള സമ്മാനമായി ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 2019 ലാണ് മോഹന്‍ലാലിനെ നായകനാക്കി മലയാളത്തിലെ ഏക്കാലത്തേയും വമ്പന്‍ ഹിറ്റ് ചിത്രമായ ലൂസിഫര്‍ പൃഥ്വിരാജ് സംവിധാനം ചെയ്തത്.

Scroll to Top