രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയം ; മുല്ലപ്പെരിയാറിനെ പിന്തുണച്ച് പൃഥ്വിരാജ് !!!

മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നടൻ പൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വിരാജ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം”- പൃഥ്വിരാജ് കുറിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അപകടം ബോധ്യപ്പെടുത്തുന്ന ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ് പങ്കുവെച്ചത്. 1895ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം ഇപ്പോഴും തുടരുകയാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച് ചര്‍ച്ചയുയര്‍ന്നിരുന്നു. 142 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്. 125 വര്‍ഷം മുമ്പ് നിര്‍മിച്ച ഡാം കാലപ്പഴക്കം കാരണം ബലക്ഷയം നേരിടുന്നുണ്ടെന്നും കേരളത്തിന് അ പകടമാണെന്നും വാദങ്ങള്‍ ഉയര്‍ന്നു.

Scroll to Top