കെജിഎഫ് നിർമാതാക്കൾക്കൊപ്പം പൃഥ്വിയുടെ സംവിധാനം ; അഞ്ച് ഭാഷയിൽ ‘ടൈസൺ’

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ-ൽ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.

ഇപ്പോഴിതാ പുതിയ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം.താൻ നാലാമതായി സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രം പ്രഖ്യപിച്ച് പൃഥ്വിരാജ്.എമ്പുരാന് ശേഷം പൃഥ്വിരാജ്- മുരളീഗോപി ടീമിന്റെ ചിത്രത്തിന് ടൈസണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്.കെജിഎഫ് നിർമാതാക്കളായ ഹൊംബാളെ ഫിലിംസാണ് സിനിമ നിർമിക്കുന്നത്.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തുമെന്നും പൃഥ്വി പറയുന്നു.

ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല.കെജിഎഫ് 2ന്‍റെ കേരളത്തിൽ വിതരണത്തിന് എടുത്തത് പൃഥ്വിരാജായിരുന്നു. ആടുജീവിതം പൂർത്തിയാക്കി മടങ്ങിയെത്തുന്ന പൃഥ്വി ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. തിരക്കഥ പൂർത്തിയായെന്ന് മുരളീ ഗോപി മുൻപ് വ്യക്തമാക്കിയിരുന്നു.

Scroll to Top