ബസിൽ വെച്ച് ശ ല്ല്യപ്പെടുത്തിയ ആളെ കായികമായി നേരിട്ട് സിന്ധു, പെണ്ണായാൽ ഇങ്ങനെവേണമെന്ന് കാണികൾ.

സമൂഹത്തിൽ സ്ത്രീകളെ ശ ല്യം ചെയുന്നവർ ഏറെയാണ്. പലരും പലതും അനുഭവിച്ചിട്ടും ഒന്നും പ്രതികരിക്കാതെ മുന്നോട്ട് പോകുന്നതാണ് രീതി. എന്നാൽ ഇതിനെതിരെ പ്രതികരിക്കുന്നവർ വളരെ ചുരുക്കം മാത്രം.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ബസിൽ തന്നെ ശല്ല്യപെടുത്തിയ ആൾക്ക് സിന്ധു നൽകിയ ശി ക്ഷയാണ്.പനമരം കാപ്പുഞ്ചാല്‍ സ്വദേശി സന്ധ്യയാണ് ശ ല്യം ചെയ്ത പൂവാലനെ കൈകാര്യം ചെയ്തത്.വയനാട്ടിൽ പടിഞ്ഞാറത്തറയ്ക്കു സമീപമാണ് സംഭവം നടന്നത്.

അടുത്ത് വന്നിരുന്ന യുവാവിനെ പലതവണ മുന്നറിയിപ്പു നൽകിയിട്ടും ശ ല്യം തുടർന്നതോടെയാണ് യുവതി ഇയാളെ കായികമായി നേരിട്ടത്.നാലാം മൈലില്‍നിന്നു ബസില്‍ കയറിയ സന്ധ്യ മുൻവശത്തെ വാതിലിനു സമീപമുള്ള ഡോറിലാണ് ഇരുന്നത്. പടിഞ്ഞാറത്തറയില്‍നിന്നാണു മ ദ്യപാനി ഇതേ ബസിൽ കയറിയത്. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും ഇയാള്‍ ശ ല്യപ്പെടുത്താന്‍ തുടങ്ങിയെന്നു സന്ധ്യ പറയുന്നു. മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയാറായില്ല. ഒടുവില്‍ സഹയാത്രികരും കണ്ടക്ടറും യുവതിക്കു പിന്തുണയുമായി എത്തിയതോടെ മ ദ്യപാനി ബസില്‍നിന്ന് ഇറങ്ങി.

ഈ സമയത്തും അയാള്‍ അ ശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും തെറി വിളിക്കുകയും ചെയ്തതായി സന്ധ്യ പറഞ്ഞു. ബസിനു മുന്നില്‍ കയറിനിന്നു തടയുകയും ചെയ്തു. പിന്നീട് ബസിനരികിലെത്തി കമ്പിക്കു മുകളിലൂടെ കയ്യിട്ടു സന്ധ്യയുടെ ദേഹത്തു തോണ്ടി. ഇതോടെയാണു യുവതി ചാടിയിറങ്ങി മ ദ്യപാനിയെ കായികമായി നേരിട്ടത്.പോലീസ് സ്റ്റേഷനിൽ പോയിലെന്നും തന്നെ ഉ പദ്രവിച്ചതിനുള്ള ശിക്ഷ അപ്പോൾ തന്നെ നൽകിയെന്നും അതുകൊണ്ട് കേ സ് കൊടുത്തില്ലെന്നും സിന്ധു പറഞ്ഞു.

Scroll to Top