കെട്ടിപിടിച്ച് പൊട്ടി കരഞ്ഞ് പ്രിയ വാര്യർ; ആശ്വസിപ്പിച്ച് സര്‍ജാനോ ഖാലിദ് !!

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ.ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ശ്രെദ്ധ ആകർഷിച്ച നടിയാണ് പ്രിയ .പിന്നീട് ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. മലയാളത്തിൽ അധികം ചിത്രം ചെയ്തില്ല .നിരവധി പരസ്യ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ. ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ. ഇൻസ്റ്റയിൽ പ്രിയ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്.

ഇപ്പോഴിത നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് പ്രിയ വാര്യർ.എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ വിശാലിന്റെയും ഗായത്രിയുടെയും പ്രണയമാണ് ഫോര്‍ ഇയേഴ്‌സ് പറയുന്നത്. രഞ്ജിത് ശങ്കര്‍ ആണ് സംവിധാനം.ഫോർ ഇയേഴ്സ് എന്ന ചിത്രത്തിൽ നായിക വേഷം ചെയ്തുകൊണ്ടാണ് പ്രിയ തിരികെ എത്തിയിരിക്കുന്നത്. ജൂൺ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സർജാനോ ഖാലി​ദായിരുന്നു ചിത്രത്തിൽ നായകൻ.ഇപ്പോഴിതാ സിനിമ കണ്ട് പൊട്ടികരയുന്ന പ്രിയ വാര്യരുടെ വീഡിയോയാണ് വൈറലാകുന്നത്. നാളെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.ഇന്നായിരുന്നു സിനിമയുടെ പ്രിവ്യുഷോ.

സിനിമയുടെ റിലീസിന്റെ ഭാഗമായി കോളജ് കുട്ടികള്‍ കേരളത്തിലെ പത്ത് തിയറ്ററുകളില്‍ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. പ്രിയ കൊച്ചിയിലാണ് പ്രിവ്യു ഷോ കണ്ടത്.കരഞ്ഞതിന് പിന്നിലെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രിയ വാര്യർ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. വളരെ നാളുകൾക്ക് ശേഷം ബി​ഗ് സ്ക്രീനിൽ എന്റെ മുഖം ഞാൻ കണ്ടിരിക്കുകയാണ്.”ആ ഒരു സ്വപ്നം സഫലമായതിന്റെ ആനന്ദ കണ്ണീരാണ് നിങ്ങൾ കണ്ടത്. വലിയൊരു ​ഗ്യാപ്പ് ശേഷം വന്ന എന്റെ മലയാളം സിനിമയാണ് ഫോർ‌ ഇയേഴ്സ്. മലയാളത്തിൽ നിന്നും നല്ലൊരു സിനിമ വരുമ്പോൾ ചെയ്യാമെന്ന് കരുതി വെയ്റ്റ് ചെയ്തിരുന്ന് ചെയ്ത സിനിമയാണ് ഫോർ ഇയേഴ്സ്.’ ‘എല്ലാവർക്കും ഇഷ്ടമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ പ്രിയ വാര്യർ പറഞ്ഞു. സര്‍ജാനോ പ്രിയയെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം.

Scroll to Top