‘ഭക്ഷണവുമായി ഹോട്ടലിന്റെ പുറത്തുപോകാൻ പറഞ്ഞു ; തണുപ്പത്ത് പുറത്തിരുന്ന് ഭക്ഷണം കഴിച്ചു’ : ദുരനുഭവം വെളിപ്പെടുത്തി പ്രിയ വാര്യർ

അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ലോകമെമ്പാടുമായി തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ മാണിക്യമലരായ പൂവി ഗാന രംഗമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഇപ്പോഴിതാ മുംബൈയിലെ ഒരു ഹോട്ടലിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോ ശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പ്രിയ വാര്യർ. ഷൂട്ടിങ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലിൽ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്.

‘വളരെ ബുദ്ധിപരമായ ഒരു പോളിസി ഞാൻ താമസിക്കുന്ന ഹോട്ടലിന് ഉണ്ടായിരുന്നു. പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അവർ അനുവദിക്കില്ല. അങ്ങനെ ചെയ്യുമ്പോൾ താമസക്കാരിൽ നിന്ന് ഭക്ഷണത്തിന് വേണ്ടി അമിതതുക ഈടാക്കുകയും ചെയ്യാമല്ലോ. അവിടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിനെല്ലാം പ്രത്യേക ചാർജ് ആയിരുന്നു. ഇതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ ഞാൻ കുറച്ച് ഭക്ഷണവും കൊണ്ടുവന്നു. ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രൊഡക്‌ഷന്‍ ടീം ആണ് ഹോട്ടൽ ബുക്ക് ചെയ്തത്.അതുകൊണ്ടു തന്നെ എനിക്ക് ഇവരുടെ ഈ പോളിസികള്‍ ഒന്നും വായിച്ചു നോക്കാന്‍ കഴിഞ്ഞില്ല.എന്നാൽ, പുറത്തുനിന്നുള്ള ഭക്ഷണം അകത്തു കയറ്റാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. ഭക്ഷണത്തിന് ഞാന്‍ പണം നല്‍കിയതാണ് എന്നും അത് കളയുവാന്‍ പറ്റില്ല എന്നും പറഞ്ഞു.

ഇത്തവണത്തേക്ക് ക്ഷമിക്കാൻ ഞാൻ അവരോട് അഭ്യർത്ഥിച്ചെങ്കിലും ഒന്നുകിൽ ഭക്ഷണം കളയണമെന്നും അല്ലെങ്കിൽ പുറത്ത് നിന്ന് കഴിക്കണമെന്നും അവർ വ്യക്തമാക്കി. അവസാനം ആ തണുപ്പത്ത് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു’ – പ്രിയ വാര്യർ പറഞ്ഞു.വിഷ്ണുപ്രിയ എന്ന ചിത്രത്തിലാണ് പ്രിയ വാരിയർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം അരങ്ങേറ്റം കുറിച്ചിരുന്നു താരം. നിതിൻ നായകനായ ചെക്ക് എന്ന സിനിമയുടെ ഗാനരംഗം സോഷ്യൽ മീഡിയയിൽ വൈറലായിരിന്നു. സിനിമയിലെ പ്രിയ വാര്യരുടെ ഗ്ലാമർ വേഷങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.

Scroll to Top