വലുപ്പം വെച്ചുനോക്കിയാൽ മരക്കാരിന്റെയും ബഹുബലിയുടെയും ക്യാൻവാസ് ഒന്ന് തന്നെയാണ് : പ്രിയദർശൻ.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. കാത്തിരിപ്പിന് ഒടുവിൽ മരക്കാർ റിലീസ് ആയിരിക്കുകയാണ്. അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് തുടങ്ങിയ ആദ്യ പ്രദര്‍ശനം കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിനുലഭിക്കുന്നത്. സാങ്കേതികമികവിലും ദൃശ്യാവിഷ്കാരത്തിലും ‘മരക്കാര്‍’ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകുമെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പ്രിയദർശന്റെ വാക്കുകളാണ്.ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലായരുന്നു സംവിധായകന്റെ പ്രതികരണം.ഇദ്ദേഹത്തിന്റെ വാക്കുകളിലേക്ക്,

ബാഹുബലിയും മരക്കാറും തമ്മിൽ രണ്ട് പ്രധാനവ്യത്യാസങ്ങളുണ്ട്. ബാഹുബലി പൂർണമായും ഫാന്റസിയാണ്. മരക്കാറില്‍ ഒരു ചരിത്രമുണ്ട്. ഐഎൻഎസ് കുഞ്ഞാലി എന്ന പേരിൽ ഇന്ത്യൻ നേവി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ചരിത്രത്തില്‍ അവ്യക്തതകളുണ്ടാകാം. എന്നിരുന്നാലും ഇങ്ങനെയൊരു വീരപുരുഷൻ അവിടെ ജീവിച്ചിരുന്നുവെന്നും അദ്ദേഹം ആദ്യത്തിൽ നേവൽ കമാൻഡർ ആണെന്നതും സത്യമാണ്.നാൽപത് വർഷത്തെ എന്റെ സിനിമാജീവിതത്തില്‍ എന്നെക്കുറിച്ച് തന്നെ എനിക്കുണ്ടായ വിശ്വാസത്തിൽ നിന്നാണ് ‘മരക്കാറിന്റെ’ പിറവി.

ഇങ്ങനെയുളള സിനിമ എന്നാലാകുമെന്നും അതിനൊരു ഇന്റര്‍നാഷ്നൽ നിലവാരം കൊണ്ടുവരാൻ പറ്റുമെന്നും സംവിധായകനെന്ന നിലയിൽ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസത്തിന് ആന്റണയും ലാലുവും എന്നെ പിന്തുണച്ചു.വലുപ്പം വച്ചു നോക്കിയാൽ ബാഹുബലിയുടെയും മരക്കാറിന്റെയും കാൻവാസ് ഒന്നുതന്നെയാണ്. ആ സിനിമ പൂർണമായും ഫിക്‌ഷനായും മരക്കാർ കുറിച്ചു കൂടി യാഥാർഥ്യത്തെ ഉൾക്കൊണ്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫാന്റസിയിൽ അതിരുകളില്ല. എന്തുവേണമെങ്കിലും ചെയ്യാം. മരക്കാറിൽ ഒരു ബാലൻസ് നിലനിർത്തിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട്.

VIDEO

Scroll to Top