250 ഓളം മര ണപ്പെട്ട കർഷർ അനുഭവിക്കുന്ന യാതനയുടെ അത്രയും വരില്ല, കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള സൈക്കിൾ മാർ ച്ച്‌.

സുഹൃത്തുക്കളെ.വൈകീട്ട് ഇരുട്ടിയ സമയത്ത് പാലക്കാട്-കോയമ്പത്തൂർ ഹൈവേയിൽ ബൈക്കുമായി നിൽക്കുമ്പോൾ സൈക്കlൾ ചവിട്ടി ക്ഷീ ണിതനായി ഒരാൾ എന്റെ മുന്നിൽ വന്നു. വേഷം കണ്ടപ്പോൾ തന്നെ all India യാത്രയിലാണെന്നു മനസ്സിലായി. എവിടെ നിന്നും വരുന്നെന്ന ചോദ്യത്തിന് ഇവിടെ ഭക്ഷണവും താമസവും എവിടെ ലഭിക്കുമെന്ന മറു ചോദ്യമാണ് കിട്ടിയത്.ആൾ നന്നായി ക്ഷീണിതനാണെന്നു മനസ്സിലായപ്പോൾ ആളെയും കൂട്ടി അടുത്തുള്ള സർബത്ത് കടയിലേക്ക് ചെന്നു.സർബത്ത് കുടിക്കുന്നതിനിടയിൽ കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. പേര് ഹർപ്രീത് സിംഗ്.ഡൽഹിയിലെ കർഷക സമ രത്തിനു പിന്തുണയായും രാജ്യത്തുടനീളം കർഷകസമ രത്തിന്റെ സന്ദേശം എത്തിക്കാനും കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന സൈക്കിൾ മാ ർച്ചിലെ ഒരംഗമാണിദ്ദേഹം.12 പേരടങ്ങുന്ന അംഗത്തിലെ ഇദ്ദേഹം മാത്രം ക്ഷീണം കൊണ്ട് പിറകിലായി പോയി. ബാക്കിയുള്ളവരെല്ലാം ബഹുദൂരം പോയിരിക്കുന്നു. കൈയ്യിലുള്ള ഫോണാകട്ടെ യാത്രയ്ക്കിടയിൽ വെള്ളം വീണ് കേ ടായി..

ഇനിയും ദൂരം യാത്ര ചെയ്യാനാവാതെ കുഴങ്ങുമ്പോളാണ് മുന്നിൽ വന്നു പെട്ടത്.ഞാൻ ഇദ്ദേഹത്തെ എന്റെ വീട്ടിലേക്ക് ക്ഷണിച്ചു വീട്ടിൽ ഇന്നു രാത്രി തങ്ങിയതിനു ശേഷം നാളെ പോകാമെന്ന എന്റെ ക്ഷണം സ്നേഹത്തോടെ ഇദ്ദേഹം നിരസിച്ചു.ഞാൻ ആളെയും കൊണ്ട് പാലക്കാട് ടൗണിലേക്ക് വന്ന് റൂമെടുത്ത് കൊടുത്തു. ഭക്ഷണം കഴിക്കാൻ അടുത്തുള്ള ഹോട്ടലിലേക്കും കൊണ്ടു പോയ്.ഭക്ഷണം കഴിക്കുന്നതിനിടയിൽ കൂടുതൽ കാര്യം ചോദിച്ചറിഞ്ഞു.പഞ്ചാബിലെ ചണ്ഡീഗഢിലെ റൂറൽ ഭാഗത്തു വീടുള്ള ഇദ്ദേഹം ബാംഗ്ലൂരിൽ Aviation Course കഴിഞ്ഞതാണ് ഉപരിപഠനത്തിനായി പുറത്തേക്ക് ശ്രമിക്കുന്നുണ്ട്. ഇപ്പോൾ തന്റെ അച്ഛനോടൊപ്പം കൃഷിപണി ചെയ്യുകയാണ്.കർഷക സമ രം തുടങ്ങിയതു മുതൽ എല്ലാത്തിലും മുന്നിലുണ്ട്. കുടുംബത്തിലെ എല്ലാവരും ഇപ്പോൾ സമ രമുഖത്തുണ്ട്. സമ രത്തിന് ഐക്യദാർഢ്യം ലഭിക്കാനാണ് ഇപ്പോൾ സൈക്കിൾ മാർച്ച് നടത്തുന്നത്.

12 പേരടങ്ങുന്ന അംഗങ്ങളിൽ 70 വയസ്സുള്ള ഒരപ്പൂപ്പൻ വരെയുണ്ട്.മാ ർച്ച് 12നു ആരംഭിച്ചതാണീ യാത്ര.യാത്ര കഷ്ടമല്ലേ ചോദിച്ചപ്പോൾ ഡൽഹിയുടെ അതിർത്തിയിൽ തെരുവോരത്ത് ലക്ഷക്കണക്കിന് വരുന്ന എന്റെ സുഹൃത്തുക്കളും 250ഓളം മര ണപ്പെട്ട കർഷകരും അനുഭവിക്കുന്ന യാതനയുടെ അത്രയും വരില്ലെന്നു പറഞ്ഞ് മൗനമായി.ഭക്ഷണം കഴിഞ്ഞ് ആളെ റൂമിൽ കൊണ്ടു ചെന്നാക്കി. ഫോൺ നമ്പറുകൾ പരസ്പരം കൈമാറി. പഞ്ചാബിലെവിടെ വരികയാണേലും വിളിക്കണമെന്നദ്ദേഹം പറഞ്ഞു.കേരളത്തിൽ നിന്നും സമര ത്തിന് നല്ല രീതിയിൽ തന്നെ പിന്തുണയുണ്ടെന്ന് അദ്ദേഹം പലവട്ടം പറഞ്ഞു.അദ്ദേഹം പറഞ്ഞ ഒരു വരി ഇപ്പോഴും മനസ്സിലുണ്ട്. മണ്ണിൽ ചവിട്ടി അധ്വാനിക്കുന്ന ഞങ്ങളെ പ്പോലുള്ള കർഷകരുടെ മേലിൽ മണ്ണിട്ടാൽ തകരുന്നത് രാഷ്ട്രീയപാർട്ടികളോ സംഘടനകളോ മാത്രമായിരിക്കില്ല ഈ രാജ്യമൊന്നാകെയാണ്.SupportFarmersProtest,humanity

Scroll to Top