എഴുപത്തിനാല് വയസുകാരി പുഷ്പയ്ക്ക് കൈത്താങ്ങായി സുരേഷ് ഗോപി, വീടിന്റെ ആധാരം ബാങ്കിൽ നിന്ന് എടുത്ത് നൽകി താരം.

സമൂഹത്തിൽ നിരവധി സഹായങ്ങൾ ചെയുന്ന വ്യക്തിയാണ് സുരേഷ് ഗോപി. നടനും എം പിയുമായ ഇദേഹം ഇപ്പോൾ കൈത്താങ്ങായത് 74 വയസുകാരി ലോട്ടറി വില്പന നടത്തുന്ന പുഷ്പ ചേച്ചിയ്ക്കാണ് സാമൂഹിക പ്രവർത്തകൻ സുശാന്ത് നിലമ്പൂർ പങ്കുവെച്ച വീഡിയോ ആണ് താരം കാണാൻ ഇടയായത്.പുഷ്പ അമ്മൂമ്മയുടെ മൂത്തമകന്‍ ഹൃദ്രോഗിയാണ്. ഇളയമകന്‍ ഹൃദ്രോഗത്തെ തുടർന്ന് മരണപ്പെട്ടു. കുടുംബം നോക്കാനാണ് ലോട്ടറി വില്‍പ്പനയ്ക്കിറങ്ങിയതെന്ന് പുഷ്പ അമ്മൂമ്മ പറയുന്നു. നാല് സെന്റും വീടുമാണ് ആകെയുള്ള സമ്പാദ്യം.

പ്രളയം കഴിഞ്ഞപ്പോള്‍ നാലു ലക്ഷം രൂപ കിട്ടിയിരുന്നു. ഒപ്പം സ്വർണ്ണം കൂടി വിറ്റ് വീട് പുതുക്കി പണിഞ്ഞു. ഇത് വലിയ കടമുണ്ടാക്കി. വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65000 രൂപ വേണം. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി സഹായവുമായി എത്തിയത്. കടത്തിൽപ്പെട്ട വീടിന്റെ ആധാരം ബാങ്കില്‍ നിന്ന് സുരേഷ് ഗോപി തിരിച്ചെടുത്തു നൽകിയെന്ന് സുശാന്ത് നിലമ്പൂര്‍ തന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെ അറിയിച്ചു.

സുരേഷ് ഗോപിയുടെ മകനും സിനിമാനടനുമായ ഗോകുൽ സുരേഷ് ആധാരം പുഷ്പ അമ്മൂമ്മയ്ക്ക് കൈമാറിയത്.ഫേസ്ബുക്കിലൂടെ സുഷന്ത് നിലമ്പൂർ കുറിച്ചത് ഇങ്ങനെ,പ്രിയമുള്ളവരേ കഴിഞ്ഞ ദിവസം ഞാൻ ഷെയർ ചെയ്ത 74 ലാം വയസ്സിൽ ലോട്ടറി വിൽപ്പന നടത്തുന്ന പുഷ്പ അമ്മൂമ്മയുടെ വീഡിയോ നിരവധി ആളുകളിലേക്ക് എത്തിയിരുന്നു. ഇതു കാണാൻ ഇടയായ ബഹുമാനപെട്ട MP യും സിനിമ നടനുമായ Suresh Gopi ഈ വിഷയത്തിൽ ഇടപെടുകയും,

പാല്യത്തുരുത്ത് SNDP ശാഖയിൽ പണയത്തിൽ ഉണ്ടായിരുന്ന ആധാരം പണം അടച്ചു തിരിച്ചെടുക്കുകയും ചെയ്ത വിവരം സന്തോഷ പൂർവ്വം നിങ്ങളെ അറിയിക്കുന്നു. ഇന്നലെ വൈകിട്ട് 4 മണിക്ക് സുരേഷേട്ടന്റെ മകനും സിനിമ നടനുമായ ശ്രീ ഗോകുൽ സുരേഷ് ആധാരം പുഷ്പ അമ്മൂമ്മക്ക് കൈമാറി. ഈ വീഡിയോ കണ്ടു നിരവതി പേർ അമ്മൂമ്മയെ സഹായിച്ചിട്ടുണ്ട് എല്ലാവർക്കും ഈ അവസരത്തിൽ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

facebook post

Scroll to Top