നിങ്ങൾ പുച്ഛിക്കുന്ന ഈ പാവം പ്രവാസികളാണ് ദാരിദ്ര്യവും പട്ടിണിയിലുമാണ്ട് ബിപി എല്ലും തോലുമായി കിടന്ന കേരളത്തിനു കഞ്ഞിയും വെള്ളവും വേണ്ടുവോളം കൊടുത്തവർ.

പി .വി ഷാജി കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് :

‘പ്രവാസികൾ വരുന്നത് കൊണ്ടല്ലേ ഇവിടെ കൊറോണ പടരുന്നത് , അവർക്ക് അവിടെ തന്നെ നിന്നാൽ പോരെ, വെറുതെ നമ്മളെ കഞ്ഞിയിൽ മണ്ണിടാൻ…’ എന്നൊക്കെ ചിലർ അരിശത്തിന്റെ വായ്ത്താരി മുഴക്കുന്നത്‌ കേൾക്കാനിടയായി. ‘എടോ പടോ, കൊറോണയ്ക്ക് വഴികൾ പലതാണ്. അതെങ്ങനെയും വന്നിരിക്കും. സമയം മോശമാണെങ്കിൽ ദുരന്തം ടാക്സിയും പിടിച്ചും എത്തും. ഒഴിഞ്ഞുമാറാനുള്ള പരിച നമ്മൾ സ്വയം കരുതുക‌. അത്ര തന്നെ. പിന്നെ നിങ്ങൾ പുച്ഛിക്കുന്ന ഈ പാവം പ്രവാസികളാണ് ദാരിദ്ര്യവും പട്ടിണിയിലുമാണ്ട് ബിപി എല്ലും തോലുമായി കിടന്ന കേരളത്തിനു കഞ്ഞിയും വെള്ളവും വേണ്ടുവോളം കൊടുത്തവർ. തീറ്റിച്ച്‌‌ നിങ്ങളുടെ പല്ലിന്റെയിടയിൽ ഇറച്ചികുത്തിപ്പിച്ചത്‌. അവരുടെ അധ്വാനത്തിന്റെ കണ്ണീരിന്റെ അനുഭവിച്ച അപമാനങ്ങളുടെ അവഗണനകളുടെ പാച്ചലുകളും പിടച്ചിലുകളുമാണു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത്. തല മറന്ന് എണ്ണ തേച്ചാലും വന്ന വഴി മറക്കരുത്. ദുബായിലായാലും യുറോപ്പിലായാലും അമേരിക്കയിലായാലും പുറത്തെവിടെ ആയാലും ദുരിതപർവ്വത്തിൽ പെട്ട്‌ അവർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സസ്നേഹം അവരെ സ്വീകരിക്കാനുള്ള മനസ് ഒരിക്കലും നമ്മൾ കൈവെടിയരുത്‌. കൈവെടിയില്ല, ഓർമ്മകളുണ്ടായിരിക്കണമെന്ന് മാത്രം…” -P V ShajikumaR #BreakTheChain

Scroll to Top