അന്ന് ലാലേട്ടൻ ഖത്തറിലേക്ക് വരുമ്പോൾ കാണാമെന്ന് പറഞ്ഞപ്പോൾ വെറുതെയെന്ന് കരുതി,ഇപ്പോഴിതാ കൈനീട്ടിയാൽ തൊടാവുന്ന ദൂരത്തിൽ ; ആർ ജെ നീനു.

ലാലേട്ടന്റെ കഴിഞ്ഞപിറന്നാളിന് ആർ ജെ നീനു ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.അന്ന് ആ വീഡിയോ ഏറെ വൈറലായിരുന്നു.അതുകണ്ട ലാലേട്ടൻ നീനുവിനെ വിളിക്കുകയും നന്ദി പറയുകയും ഖത്തറിലേക്ക് വരുമ്പോൾ കാണാമെന്ന് പറയുകയും ചെയ്തു.എന്നാൽ അത് വെറുംവാക്കായിരിക്കും എന്നാണ് കരുതിയത്.പക്ഷെ അത് നടന്നിരിക്കുകയാണ്.അതിന് ശേഷം നീനു ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തു.ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

ഖത്തറിലേക്ക് വരുമ്പോൾ കാണാം എന്ന് പറഞ്ഞപ്പോൾ.വെറുതെ ആയിരിക്കും.നമ്മളെയൊക്കെ കാണാൻ ഇത്ര വല്യ ആളുകൾക്കൊക്കെ സമയം കാണില്ലലോ.എന്നാലും ഒരു പരിചയവും ഇല്ലാത്ത എന്നോട് അങ്ങനെ പറഞ്ഞല്ലോ എന്നായിരുന്നു സന്തോഷം.രണ്ടര മാസം കഴിഞ്ഞു SIIMA Awards ൽ പങ്കെടുക്കാൻ ഖത്തർലേക്ക് വരുന്നു എന്നറിഞ്ഞപ്പോഴും കാണാൻ പറ്റും എന്ന് പൂർണമായി വിശ്വസിച്ചിരുന്നില്ല.ഇതിപ്പോ സ്വപ്ന സാക്ഷാത്കാരം എന്നൊക്കെ പറയില്ലേ.ആ ഒരു ആ അവസ്ഥയാ.കുഞ്ഞിലേ മുതൽ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആ മഹാനടനെ തൊട്ടടുത്തു.ഒന്ന് കൈനീട്ടിയാൽ തൊടാവുന്ന അകലത്തിൽ.
How old are you സിനിമ കണ്ടപ്പോ പ്രസിഡന്റ്‌ നെ കണ്ടു മഞ്ജു വാര്യർ ബോധം കെടേണ്ട ആവശ്യമെന്തായിരുന്നു എന്ന് പല ആവർത്തി ആലോചിച്ചിട്ടിണ്ട്.അത് എന്തുകൊണ്ടാണെന്നു ഇപ്പോൾ ആണ് ശെരിക്കും മനസിലായത്.ബോധം പോകുന്നതിനു തൊട്ടു മുന്നേ ഉള്ള അവസ്ഥയായിരുന്നു.എന്തായാലും കണ്ടല്ലോ.കൈ കൊടുത്തല്ലോ.സംസാരിച്ചാല്ലോ.അതും തൊട്ടടുത്തു നിന്ന്.ഇതിൽ കൂടുതൽ ഒരു ആരാധികയ്ക് എന്താ വേണ്ടത്.സ്നേഹമാണ്.ആരാധനയാണ്.ഹൃദയം നിറയെ.ഇനീം ഇനീം കാണാൻ പറ്റട്ടെ എനിക്ക്.അത്യാഗ്രഹം ആണോ എന്നറിയില്ല.എന്നാലും അതങ്ങനെയാണ്.ഇഷ്ടാണ് ലാലേട്ടാ.ഒരുപാട് ഒരുപാട് ഒരുപാട് നന്ദിയുണ്ട്ട്ടോ. ലാലേട്ടനിലേക് എത്തിച്ച എല്ലാവർക്കും.

FACEBOOK POST

VIDEO

Scroll to Top