ഭക്ഷണമോ ലൈഫ് ജാക്കെറ്റോ ഇല്ലാതെ രബീദ്രനാഥ്‌ ബംഗാൾ കടലിൽ കിടന്നത് 5 ദിവസം.

മത്സ്യബന്ധനത്തിന് പോയ കപ്പൽ ബംഗാൾ കടലിൽ വെച്ച് മറിയുകയും അതിലുള്ളവർ കടലിലേക്ക് വീഴുകയും ചെയ്തിരുന്നു.ശക്തമായ കാറ്റും മഴയും കാരണമാണ് എഫ് ബി നയൻ -1 എന്ന കപ്പൽ കടലിലേക്ക് മറിയുന്നത്.ജൂലൈ നാലിനാണ് ഇവർ മത്സ്യബന്ധനത്തിനായി കടലിലേക്ക് തിരിക്കുന്നത്.രബീന്ദ്രനാഥിനൊപ്പം പതിനൊന്ന് പേരാണ് ഉണ്ടായിരുന്നത്.എല്ലാവരും കടലിലേക്ക് എടുത്ത് ചാടുകയും ഫ്യൂവൽ ടാങ്കുകൾ കെട്ടിവെച്ചിരുന്ന മുളംതടികൾ അഴിച്ചെടുത്ത് അതിൽ പിടിച്ച് കിടക്കുകയുമാണ് ചെയ്തത്.

അതേത്തുടർന്ന് ഒറ്റ മുളംതടിയിൽ പിടിച്ച് രബീന്ദ്രനാഥ് ദാസ് ബംഗാൾ മഹാസമുദ്രത്തിൽ കിടന്നത് 5 ദിവസം. ഭക്ഷണമോ വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തിൽ കിടന്നത്.കൊൽക്കത്തയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്‌ സിങ്. ചിറ്റഗോംഗ് തീരത്തുവച്ച് ബംഗ്ലാദേശി കപ്പൽ ഇദ്ദേഹത്തെ കണ്ടെത്തിയതോടെ രബീന്ദ്രനാഥ് ജീവിതത്തിലേക്ക് നീന്തി കയറുകയായിരുന്നു.
ഇദ്ദേഹത്തോടൊപ്പമുള്ള ഓരോരുത്തരായി അതിജീവിക്കാനാകാതെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നു. ആത്മധൈര്യം ഒന്നുകൊണ്ട് മാത്രമാണ് രബീന്ദ്രനാഥ് പിടിച്ചുനിന്നത്. അഞ്ചാംദിവസം കപ്പൽ രക്ഷപെടുത്തുന്നത് വരെ ഭക്ഷണമില്ലായിരുന്നു, ദാഹിക്കുമ്പോൾ ആശ്രയിച്ചത് മഴവെള്ളത്തെ മാത്രം.

വലിയ തിരമാലകൾ രബീന്ദ്രനാഥിനെ ദൂരേക്ക് എറിയപ്പെട്ടു. വമ്പൻ തിരമാലകളെ മറികടന്ന് നീന്തുകയല്ലാതെ മറ്റുമാർഗമില്ലായിരുന്നു. രബീന്ദ്രനാഥിനൊപ്പം അവസാനംവരെയും അനന്തരവൻ ഉണ്ടായിരുന്നു. എന്നാൽ കപ്പൽ വന്ന് രക്ഷപെടുത്തുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് അനന്തരവനും കൺമുൻപിൽ മരണത്തിലേക്ക് മുങ്ങിപ്പോയി.കപ്പൽ രബീന്ദ്രനാഥിനെ കണ്ടെങ്കിലും ഏകദേശം രണ്ടുമണിക്കൂറെടുത്താണ് രക്ഷിച്ചത്. തിരയിൽ ഒഴുകി ഒഴുകി പൊയ്ക്കോണ്ടിരുന്ന രബീന്ദ്രനാഥ് ഇടയ്ക്ക് കപ്പലിലുള്ളവരുടെ ദൃഷ്ടിയിൽ നിന്നും അകന്നുപോയിരുന്നു. എന്നാൽ അതെല്ലാം അതിജീവിച്ചാണ് ഇദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചത്.