ഇത് യഥാർത്ഥ കാളി തന്നെയാണോ, വിജയദശമി ദിനത്തിൽ പുത്തൻ ഫോട്ടോഷൂ ട്ടുമായി രചന നാരായണൻകുട്ടി.

മലയാളി പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് രചന നാരായണൻ കുട്ടിയുടേത്. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരകയും ആയിരുന്നു രചന നാരായണൻകുട്ടിവിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ ശാസ്ത്രീയനൃത്തം, ഓട്ടന്‍തുള്ളല്‍, കതകളി, കഥാപ്രസംഗം എന്നിവയില്‍ സജീവമായി പങ്കെടുത്തിരുന്നു. നാലാക്ലാസുമുതല്‍ പത്തുവരെ തൃശ്ശൂര്‍ ജില്ലാ തിലകമായിരുന്നു.

യൂണിവേഴ്‌സിറ്റി കലാതിലകവുമായിരുന്നു.റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാർ. ജയറാം നായകനായ ഈ ചിത്രത്തിന്റെ സംവിധായകൻ ദീപു അന്തിക്കാടാണ്.നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.പുണ്യാളന്‍ അഗര്‍ബത്തീസ്, ആമേന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.വിജയദശമി നാളിൽ കാ ളിയായിട്ടുള്ള ഫോട്ടോഷൂട്ടാ ണ് താരം പങ്ക് വെച്ചിരിക്കുന്നത്.ഫെഡൻസിനു വേണ്ടി ഫോട്ടോഗ്രാഫർ ശ്രീരാജ് ഓർമ ആണ് ചിത്രങ്ങൾ പകർത്തിയത്.ഇത് രചന തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഫോട്ടോഗ്രഫി ശ്രീരാജ് ഓർമ, മേക്കപ്പ്: ബിജീഷ്മേക്കപ്പ്പാർട്ടിസ്റ് രാജേഷ് കെ ചന്ദ്രൻ,സ്റ്റൈലിസ്റ്റ് : വാസുദേവൻ .അരുൺ ധന്യാ ഷൈജു ,ഫെബിൻ ഷെരീഫ്. കോസ്റ്റും റോയൽ ഡിസൈൻർസ് ആണ്.ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top