വീട്ടിൽ പുതിയ സന്തോഷം; റേച്ചലിന്റെ 7-ാം മാസ വിശേഷം പങ്കുവെച്ച് പേർളി!!

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്.സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരി കൂടിയാണ്.ബിഗ് ബോസിലെ സഹതാരവും സീരിയൽ നടനുമായ ശ്രീനിഷ് അരവിന്ദിനെയാണ്‌ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും ചേർന്നാണ് പേളി മാണി എന്ന യൂട്യൂബ് ചാനലിലൂടെ വീഡിയോ അവതരിപ്പിക്കുന്നത്. പേളി ഒരുക്കുന്ന വീഡിയോകളിൽ നിന്ന്, പേളിയുടെ ഡാഡിയും, മമ്മിയും, മകൾ നിലയും, സഹോദരി റേച്ചലുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്.

ഇപ്പോഴിതാ കുടുംബത്തിൽ നടന്ന ഒരു വിശേഷ ദിവസത്തിന്റെ വീഡിയോ ആണ് പ്രേക്ഷകർക്കായി പങ്കുവെച്ചത്. അമ്മയാവാൻ തയ്യാറെടുക്കുന്ന സഹോദരി റേച്ചലിന്റെ 7-ാം മാസത്തിലെ ‘കൂട്ടിക്കൊണ്ടുവരൽ’ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. തന്റെ 7-ാം മാസത്തെ ഓർമ്മകളും, വളകാപ്പ് ചടങ്ങിന്റെ ഓർമ്മകളായി സൂക്ഷിച്ചു വച്ചിരിക്കുന്ന വളകളുമെല്ലാം കാണിച്ചാണ് പേളി വീഡിയോ ആരംഭിച്ചത്. മാതാപിതാക്കള്‍ക്ക് പുറമേ പേളിയും ശ്രീനിയും നിലയുമെല്ലാം റേച്ചലിന്റെ വീട്ടിലേക്ക് പോയിരുന്നു. സാരിയും ചേരുന്ന ആഭരണങ്ങളുമായിരുന്നു പേളി അണിഞ്ഞത്.വളകാപ്പ് ചടങ്ങിന് കിട്ടിയ വളകള്‍ അണിഞ്ഞായിരുന്നു പേളി റേച്ചലിന്റെ അടുത്തേക്ക് പോയത്. അതൊക്കെ വളരെ നല്ല ഓര്‍മ്മകളാണ്. പ്രഗ്നന്‍സി കാലത്തെ അങ്ങനെയുള്ള മൊമന്റുകളൊക്കെ ഇപ്പോള്‍ മിസ് ചെയ്യുന്നു.

റേച്ചലിനെ അവിടെ നിന്നും ഇവിടേക്ക് വിളിച്ചുകൊണ്ടുവരുന്നതില്‍ നമ്മളെല്ലാവരും എക്‌സൈറ്റഡാണ്. റേച്ചലിന്റെ വീടും അവിടത്തെ കാര്യങ്ങളുമെല്ലാം ഞാന്‍ കാണിച്ച് തരാമെന്നും പേളി പറഞ്ഞിരുന്നു.ശേഷം, മനോഹരമായ ചുവപ്പ് സാരിയണിഞ്ഞ് റേച്ചൽ ഒരുങ്ങി. ഭക്ഷണം കഴിച്ച ശേഷം, കുടുംബ സമേതം പ്രാർത്ഥന നടത്തുകയും, റേച്ചലിന്റെയും റൂബന്റെയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തു.ഒടുവിൽ, പേളിയുടെ കാറിന്റെ മുൻ സീറ്റിൽ റൂബൻ സുരക്ഷിതമായി റേച്ചലിനെ ഇരുത്തിയാണ് യാത്രയാക്കിയത്.

Scroll to Top