വെയിലത്ത് അവശതകളെ മറന്ന് രാഹുൽ ഗാന്ധിയെ കാണാൻ ഉമ്മ, ചേർത്ത് പിടിച്ച് വെള്ളം പിടിച്ച് നൽകി രാഹുൽ.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മൂന്നാം ദിവസം പിന്നിടുകയാണ്.കേരളത്തിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ കാണാൻ വാശിയോരങ്ങളിൽ കാത്ത് നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇന്നലെ തിരുവനന്തപുരത്ത് നടന്ന കാര്യമാണ്. രാഹുൽ ഗാന്ധിയെ കാണാൻ ഒരു ഉമ്മ വെളിയലത്ത് തന്റെ പ്രായത്തിന്റെ അവശതകളെ മറന്ന് നിൽക്കുകയാണ്.ഒടുവിൽ രാഹുൽ എത്തിയപ്പോൾ രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കുകയും,കുടിക്കാൻ വെള്ളം നൽകിയ ശേഷം ചേർത്തുപിടിക്കുകയ്യും ചെയ്തു.ഇതിന്റെ വീഡിയോ ആണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ഇതിന്റെ ചിത്രങ്ങൾ കെ എസ് ശബരിനാഥ്‌ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,അരുവിക്കര മണ്ഡലത്തിലെ വിതുര ആനപ്പാറ മണ്ഡലത്തിൽ നിന്നുമാണ് പ്രവർത്തകർക്കൊപ്പം ഭാരത്‌ ജോഡോ യാത്രയിൽ അണിനിരക്കാൻ സാനിയമ്മ വൈകിട്ട് പട്ടത്ത് എത്തിയത്. രാഹുൽ ഗാന്ധിയെ കണ്ടേ മടങ്ങൂ എന്ന ആഗ്രഹവുമായി എത്തിയ ഉമ്മക്ക് ഇന്ന് ആ വലിയ ആഗ്രഹം സഫലമായി. രാഹുൽ ഗാന്ധിയുടെ അരികിലേക്ക് ഓടിയെത്തിയ ഉമ്മയെ അദ്ദേഹം കലർപ്പില്ലാത്ത സ്നേഹത്തോടെ ഹൃദയത്തോട് ചേർത്ത് വച്ചു. അറുപതു കഴിഞ്ഞ്, പ്രായത്തിന്റെ എല്ലാ അവശതകളും മാറ്റി വച്ചു മൂവർണകൊടിയുമായി അണിനിരക്കുന്ന ഈ അമ്മമാരാണ് പാർട്ടിയുടെ വലിയ കരുത്ത്.

facebook video

Scroll to Top