പേരൻപിന് മമ്മൂക്കയ്ക്ക് നാഷണൽ അവാർഡ് നൽകിയില്ലെന്ന് വിമർശിച്ച് ജൂറിക്കെതിരെ ആരാധകർ,ക്ഷമചോദിച്ച് മമ്മൂട്ടി.

ഇന്നലെ അറുപത്തിയാറാമത് നാഷണൽ ഫിലിം അവാർഡിന്റെ പ്രഖ്യാപനം നടന്നിരുന്നു.പേരൻപ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ അഭിനയത്തിന് നാഷണൽ അവാർഡ് നൽകിയില്ല എന്ന് ആരോപിച്ച് ജൂറിക്കെതിരെ മമ്മുട്ടി ആരാധകർ.പ്രഖ്യാപനത്തിന് ശേഷം എന്ത്കൊണ്ട് താരത്തിന് അവാർഡ് ലഭിച്ചില്ല എന്നത് പത്രസമ്മേളനത്തിലൂടെ ജൂറി രാഹുൽ റവൈൽ പറഞ്ഞിരുന്നു.അതിനും ഇദ്ദേഹത്തിന് ഏറെ സൈബർ ആക്രമണം ഏൽക്കേണ്ടി വന്നിരുന്നു.മമ്മൂട്ടിക്ക് അവാർഡ് കിട്ടിയില്ല എന്നു വ്യക്തമാക്കി മമ്മൂട്ടിക്ക് താൻ അയച്ച സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജൂറി ചെയർമാൻ രാഹുൽ റവൈൽ. മമ്മൂട്ടി ആരാധകരുടെ രോഷം തനിക്കെതിരെ നീണ്ടതാണ് ഈ പോസ്റ്റിടാൻ തന്നെ നിർബന്ധിതനാക്കിയതെന്ന് രാഹുൽ റവൈൽ കുറിക്കുന്നു.

“മിസ്റ്റർ മമ്മൂട്ടി.താങ്കളുടെ ആരാധകരെന്ന് അവകാശപ്പെടുന്നവരുടെ കയ്യിൽ നിന്ന്, അല്ലെങ്കിൽ ഫാൻസ് ക്ലബുകളിൽ നിന്ന് എനിക്ക് നിരവധി വെറുപ്പും വിദ്വേഷവും വൃത്തികേടും നിറഞ്ഞ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. പേരൻപ് എന്ന ചിത്രത്തിലെ പ്രകടനത്തിന് എന്തുകൊണ്ട് താങ്കളെ മികച്ച നടനായി തിരഞ്ഞെടുത്തില്ല എന്നതിലാണ് ഈ സന്ദേശങ്ങൾ മുഴുവനും ലഭിക്കുന്നത്.എന്നാൽ ഞാൻ ഒചില കാര്യങ്ങൾ വ്യക്തമാക്കിക്കൊള്ളട്ടെ.ആദ്യമായി ആർക്കും തന്നെ ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ അധികാരമില്ല, രണ്ടാമതായി താങ്കളുടെ പേരൻപ് എന്ന ചിത്രം പ്രാദേശിക പാനൽ തന്നെ തള്ളിക്കളഞ്ഞ ഒന്നാണ്. അതുകൊണ്ട് തന്നെ അത് സെൻട്രൽ പാനലിന് മുൻപാകെ അത് എത്തിയില്ല.നിങ്ങളുടെ ആരാധകർ അല്ലെങ്കിൽ നിങ്ങളുടെ ഭക്തർ വേണ്ടാത്ത ഒരു കാര്യത്തിന് പോരാടുന്നത് അവസാനിപ്പിക്കണം.ജൂറിയെ ഒരിക്കലും ചോദ്യം ചെയ്യരുത് എന്നും രാഹുൽ പോസ്റ്റിലൂടെ പറഞ്ഞു.ഇതിന് മറുപടിയായി മമ്മൂക്കായും തനിക്ക് മറുപടി അയച്ചതായും പറയുന്നു രാഹുൽ റവൈൽ.ഇപ്പോൾ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിവില്ലെന്നും ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.