പുത്തൻ മേക്ക്ഓവറുമായി ബിക്കിനിയിൽ താരം റായ് ലക്ഷ്മി ; ഫോട്ടോസ്.

ലക്ഷ്മിറായ് എന്ന താരം വിരലിലെണ്ണാവുന്ന ചിത്രങ്ങൾ ചെയ്തശേഷം അന്ന്യഭാഷകളിലേക്ക് കയറിയിരുന്നു.അതോടെ തന്നെ താരത്തിന് മാറ്റങ്ങൾ സംഭവിച്ചിരുന്നു.ഇപ്പോഴിതാ പുത്തൻ മേക്ക് ഓവറുമായി എത്തുകയാണ് താരം.ശരീരം മെലിഞ്ഞ് കൊണ്ടാണ് വരവ്.റായിലക്ഷ്മിയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്.ഇത്‌ റായിലക്ഷ്മി തന്നെയാണോ എന്നാണ് ആരാധകരുടെ ചോദ്യം.തൻറെ ട്വിറ്ററിലൂടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചത്.നീല ബിക്കിനി അണിഞ്ഞുള്ള ഫോട്ടോസാണ് പോസ്റ്റ് ചെയ്തത്.അത് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു.

പഴയ രൂപത്തിലുള്ള തന്നെ ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ജീവിതകാലം മുഴുവന്‍ നേടാനും നഷ്ടപ്പെടുത്താനുമായുള്ള പോരാട്ടത്തിലായിരുന്നു താന്‍. ഫിറ്റ് ആയിരിക്കുക എന്ന് വെച്ചാല്‍ ശാരീരികമായി മാത്രമല്ല, അത് അടുമുടിയുള്ള മാറ്റമാണ്. ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിക്കാനായതില്‍ തനിക്ക് സന്തോഷമുണ്ട്.ഈ രൂപത്തിലേക്ക് മാറുന്നതിനായി താന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട .നിങ്ങളില്‍ വിശ്വസിച്ചാല്‍ എന്തും നേടിയെടുക്കാനാവുമെന്നും താരം കുറിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ വിജയത്തിന്റെ രഹസ്യം കൂടി താരം പങ്കുവെച്ചിട്ടുണ്ട്. മേക്കോവറിന് പിന്നാലെയായുള്ള മാറ്റത്തെക്കുറിച്ച് വാചാലയായെത്തിയ താരത്തോട് അടുത്ത സിനിമയെക്കുറിച്ചും ആരാധകര്‍ ചോദിച്ചിട്ടുണ്ട്.ഇപ്പോള്‍ പുതിയ വ്യക്തിയായത് പോലെയാണ് തോന്നുന്നതെന്നും ഇപ്പോള്‍ സംഭവിച്ച മാറ്റത്തെ താനിഷ്ടപ്പെടുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ കുതിപ്പ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നയാള്‍ കൂടിയാണ് റായ് ലക്ഷ്മി. വീണ്ടും മെലിഞ്ഞോ താരമെന്നായിരുന്നു ആരാധകരുടെ ചോദ്യം. മറ്റ് ചിലരാവെട്ടെ എങ്ങനെ ഇങ്ങനെയാവാന്‍ കഴിയുന്നുവെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.ആരാധകര്‍ മാത്രമല്ല താരങ്ങളും റായ് ലക്ഷ്മിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

TWITTER POST

Scroll to Top