അഞ്ചാം വയസിൽ കാലുകൾ തളർന്ന കുഞ്ഞുമോളെ ജീവിതസഖി ആക്കിയ രാജേഷ്!!!

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ദ്രോഹിക്കുന്നവർ രാജേഷിനെ കണ്ടു പഠിക്കണം ഒരു രൂപ മോഹിച്ചല്ല ഇദ്ദേഹം കുഞ്ഞുമോളെ തന്റെ ജീവിത സഖി ആക്കിയത്.ഇവരുടെ ജീവിതം നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർക്ക് മാതൃക തന്നെ ആണ്. എത്രയോ ജീവിതങ്ങളാണ് പൊലിഞ്ഞുപോയിരിക്കുന്നത്.ഈ ഇടയ്ക്ക് തന്നെ കേരളത്തിലെ ഏറ്റവും കൂടുതൽ ആ ത്മഹത്യ നടന്നത് സ്ത്രീധനത്തിൻ്റെ പേരിൽ ആയിരുന്നു. എത്ര യുവതികളാണ് ആ ത്മഹത്യ ചെയ്തത്. രാജേഷും കുഞ്ഞുമോളും നൽകുന്നത് ഒരു വലിയ സന്ദേശമാണ്. കുഞ്ഞുമോൾക്ക് 5 വയസുള്ളപ്പോൾ പോളിയോ ബാധിച്ച് രണ്ട് കാലിൻ്റെയും സ്വാധീനം നഷ്ടപ്പെട്ടു. അവളുടെ എല്ലാം അവളുടെ അച്ഛനും അമ്മയും ആയിരുന്നു.

എപ്പോഴും എല്ലായിടത്തും കൊണ്ടുപേയിരുന്നതും അച്ഛനും അമ്മയും ഒരുമിച്ചായിരുന്നു. ആ ഇടയ്ക്ക് കുഞ്ഞുമോളെ സ്കൂളിൽ കൊണ്ടു പോയിരുന്നതും, കൊണ്ടുവന്നതും രാജേഷിൻ്റെ ഓട്ടോറിക്ഷയിൽ ആയിരുന്നു.എന്നാൽ കാലങ്ങൾ കടന്നു പോയി. കുഞ്ഞുമോളുടെ അച്ഛനും അമ്മയും മ രണപ്പെട്ടു.ശേഷം കുഞ്ഞുമോളുടെ പരിചരണം ആര് ഏറ്റെടുക്കും എന്ന തർക്കം സഹോദരങ്ങൾക്കിടയിൽ ഉണ്ടായി. ഒടുവിൽ കുഞ്ഞുമോളെ ഒരു ഹോസ്റ്റലിൽ കൊണ്ടാക്കാൻ ഈ സഹോദരങ്ങൾ തീരുമാനിക്കുകയായിരുന്നു . ഈ സമയം തൻ്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയം മറച്ചുവെച്ച് രാജേഷ് കുഞ്ഞുമോളുടെ സഹോദരങ്ങളോട് വിവാഹം കഴിപ്പിച്ചു തരുമോ എന്ന് ചോദിച്ചു.

ഞാൻ അവളെ മ രണം വരെ പൊന്നുപോലെ നോക്കിക്കോളാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഫോർമാലിറ്റിക്ക് വേണ്ടി ആ സഹോദരങ്ങൾ നടക്കില്ലെന്ന് എതിർപ്പ് പറഞ്ഞു. പിന്നീട് സമ്മതം മൂളുകയും ചെയ്തു. എന്നാൽ ഇത്തരം ഒരു തീരുമാനം എടുക്കരുതെന്നായിരുന്നു കുഞ്ഞുമോളുടെ ആവശ്യം.അവൾ രാജേഷിനോട് പറഞ്ഞു. തൻ്റെ വിവാഹം കഴിച്ചാൽ സങ്കടം മാത്രമേ ജീവിതത്തിൽ ഉണ്ടാകു. നല്ലൊരു ജീവിതം താങ്കളെ കാത്തിരിപ്പുണ്ട്. മറ്റൊരു യുവതിയെ വിവാഹം കഴിക്കൂ എന്ന് കുഞ്ഞുമോൾ രാജേഷിനോട് പറഞ്ഞു. എന്നാൽ കുഞ്ഞുമോൾ ഈ വാക്കുകൾ പറഞ്ഞെങ്കിലും രാജേഷ് എന്ന മാണിക്യകല്ല് അതിന് നിസ്സാരമായി തള്ളിക്കളഞ്ഞു. കുഞ്ഞുമോളുടെ കഴുത്തിൽ താലിചാർത്തി. ഇന്ന് അവർക്ക് കൂട്ടായി ഒരു കുഞ്ഞുമോനും ഉണ്ട്.

കുഞ്ഞുമോൾ പറയുന്നു. തനിക്ക് ഏറ്റവും ഇഷ്ടം തൻ്റെ അച്ഛനെ ആയിരുന്നു. ഇപ്പോൾ തൻ്റെ അച്ഛൻ ഇല്ലാത്തതിൻ്റെ എല്ലാ കുറവും അദ്ദേഹം നികത്തുന്നുണ്ട്. അതുപോലെ രാജേഷ് പറയുന്നു.പണ്ടു മുതൽ തനിക്ക് പ്രണയമുണ്ടായിരുന്നു. പക്ഷെ ഒരിക്കൽ പോലും താനത് തുറന്നു പറഞ്ഞിരുന്നില്ല.തനിക്ക് ആവുന്നതുപോലെ താനവളെ നോക്കുന്നുണ്ട്. തൻ്റെ മ,ര,ണം വരെ അവളെ പൊന്നുപോലെ നോക്കും ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം ജീവിക്കുന്നത്.രാജേഷിൻ്റെ ആഗ്രഹം മറ്റൊന്നുമല്ല. ഒരു നല്ല ജോലി. പിന്നെ ഇപ്പോൾ താമസിക്കുന്ന വീട് ഒന്ന് പുതുക്കി പണിയണം. നല്ലരീതിയിൽ തൻ്റെ ഭാര്യയെയും മകനെയും നോക്കണം. ഇത് മാത്രമാണ് രാജേഷിൻ്റെയും കുഞ്ഞു മോളുടെയും ആവശ്യം.

Scroll to Top