സാന്ത്വനത്തിലെ അപ്പു ഇനി ആർക്കജിന് സ്വന്തം ; ആശംസകളുമായി സാന്ത്വനം താരങ്ങൾ.!!

മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം.ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് സാന്ത്വനം. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള രക്ഷയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് സാന്ത്വനത്തിൽ എത്തിയ ശേഷമാണ്. സാന്ത്വനത്തിലെ അപ്പുവായി തകർത്ത് അഭിനയിക്കുന്ന രക്ഷയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്.സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്.

ഇപ്പോഴിതാ സാന്ത്വനത്തിലെ അപ്പു യഥാര്‍ഥ ജീവിതത്തിലും വിവാഹിതയായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടി രക്ഷയുടെ സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹാക്കാര്യം പുറംലോകം അറിയുന്നത്.ദിവസങ്ങള്‍ക്ക് മുന്‍പ് അര്‍ക്കജിന്റെ മുഖം കാണിക്കാതെയുള്ള ഒരു റൊമാന്റിക് വീഡിയോ നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. കോഴിക്കേട് സ്വദേശിയായ അര്‍ക്ക്ജ് സോഫറ്റ് വെയര്‍ എഞ്ചിനിയറാണ്.കല്യാണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിവാഹവേഷത്തിൽ അതിസുന്ദരിയായാണ് രക്ഷയെ ആരാധകർക്ക് കാണാനാവുന്നത്.ഇപ്പോഴിതാ രക്ഷയുടെ കല്യാണം കൂടാൻ ഗോപികയുമെ ത്തിയിരിക്കുകയാണ്. ഗോപിക മാത്രമല്ല, ചിപ്പിയും രഞ്ജിത്തും അച്ചുവുമൊക്കെ കല്യാണത്തിന് എത്തി യിട്ടുണ്ട്. നിരവാദി ആരാധകരാണ് താരത്തിന് ശംസയുമായി എത്തിയിരില്ക്കുന്നത്.

Scroll to Top