മമ്മൂക്ക തന്ന റെയ്‌ബൻ ഗ്ലാസ്‌, ഫോട്ടോസ് പങ്കുവെച്ച് രമേശ്‌ പിഷാരടി.

ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്ലാവ് പോലുളള പരിപാടികളിലൂടെയാണ് നടന്‍ ജനപ്രിയ താരമായത്. ടിവി ഷോകളില്‍ തിളങ്ങിയ ശേഷമാണ് നടന്‍ സിനിമകളിലും സജീവമായത്. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തും താരം എത്തിയിരുന്നു. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് പിഷാരടി.

നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്.ലോക്ഡൗൺ സമയത്തും കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നുകരിയറിന്റെ തുടക്കത്തില്‍ ധര്‍മ്മജനൊപ്പം പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു രമേഷ് പിഷാരടി ശ്രദ്ധേയനായത്. തുടര്‍ന്ന് ഇരുവരും സിനിമകളിലും തിളങ്ങുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളുമായിട്ടാണ് ധര്‍മ്മജനും പിഷാരടിയും എത്താറുളളത്.

മിമിക്രി വേദികളില്‍ നിന്നുമാണ് ഇവര്‍ ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയിരുന്നത്.ഇപ്പോഴിതാ വൈറൽ ആകുന്നത് രമേഷ് പിഷാരടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ മമ്മൂട്ടി കൊടുത്ത സമ്മാനം കാണിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. റെയ്‌ബൻ ഗ്ലാസ് ആണ് സമ്മാനമായി കിട്ടിയത്. മമ്മൂക്ക തന്ന സമ്മാനം,നന്ദി പറയുന്നത് ഔപചാരികതയാണ്, നന്ദിയുള്ളത് ഒരു ആരാധനയാണ് എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം പിഷാരടി കുറിച്ചത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top