ഓൾക്ക് പാടാനുമറിയാം… പാട്ടുംപാടി വിജയിക്കാനുമറിയാം..!

ഓൾക്ക് പാടാനുമറിയാം.പാട്ടുംപാടി വിജയിക്കാനുമറിയാം.ആകാംഷയോടെ കേരളം കാത്തിരുന്ന വോട്ടിന്റെ വിധി ഇന്ന്.വോട്ടെണ്ണൽ 29 കേന്ദ്രങ്ങൾ ആണ് ഉണ്ടായിരുന്നത്.ലോകസഭാ വോട്ടെണ്ണൽ 8 മണിമുതലാണ് തുടങ്ങിയത്.സ്ട്രോങ്ങ് റൂമുകൾ തുറന്ന് വോട്ടെണ്ണൽ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ രാവിലെ 8 തന്നെ ആരംഭിച്ചിരുന്നു.സ്ഥാനാർത്ഥികളെല്ലാം തന്നെ പോളിങ് ബൂത്തിൽ എത്തിച്ചേർന്നു.വോട്ടിന്റെ ആദ്യഫല പ്രഖ്യാപനം എട്ടേകാലോടെ നടത്തി.സംസഥാനത്ത് ഇരുപതിൽ നാലിടത് ത്രികോണമത്സരമാണ് ഉള്ളത്.272 സീറ്റ് കിട്ടുന്ന മുന്നണിയാണ് കേന്ദ്രത്തിലേക്ക് സ്ഥാനം പിടിക്കുന്നത്.സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ മോക്ക് വോട്ട് മാറ്റാൻ വിട്ട്പോയതിനാൽ അവിടെയും പ്രത്യേകമായി വോട്ടെണ്ണൽ നടത്തും.വോട്ട് എണ്ണുന്ന റൂമിൽ കേരളപൊലീസിന് പ്രവേശനമില്ല.12 മണിയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളെണ്ണി തീരും.ഒരു അസംബ്ലി മണ്ഡലത്തിലെ വിവിപ്പാറ്റ് രസീതുകളാണ് ഒത്തുനോക്കുക.പോസ്റ്റൽ വോട്ടുകൾ 16.49 ലക്ഷം ആണ് ഉള്ളത്.രാജ്യത്തിൽ 542 മണ്ഡലങ്ങളിലാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്.ജനങ്ങൾ എല്ലാം ഉറ്റുനോക്കുന്ന ഫലപ്രഖ്യാപനമാണ് ഈ ഫലപ്രഖ്യാപനം.ചരിത്രത്തിലാദ്യമായി കേരളത്തിൽ യു ഡി എഫ് തരംഗം.20 മണ്ഡലങ്ങളിലും യു.ഡിഎഫ് മുന്നിൽ

രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ടായിരുന്നു കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളുടെ തലവരമാറ്റിയത്. നാലുദിവസമായി നടന്ന ടാലന്റ് ഹണ്ടിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോൾ രാഹുൽ അവരിലെ നേതൃപാടവം തിരിച്ചറിഞ്ഞു.ജില്ല, സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ വരുമാനത്തിനായി ഇടയ്ക്ക് നൃത്താധ്യാപികയായിട്ടുണ്ട്. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് അടുത്തിടെ ഒരു കൊച്ചുവീട് നിർമിച്ചത്.

Scroll to Top