ബ്ലേസറിലും സ്കർട്ടിലും തിളങ്ങി രമ്യ നമ്പീശൻ ; ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രമ്യാ നമ്പീശൻ.സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് രമ്യാ നമ്പീശൻ. രമ്യാ നമ്പീശന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് രമ്യ നമ്പീശൻ ഇപ്പോൾ സജീവമായി നിൽക്കുന്നത്.

ബാലതാരമായി സിനിമയിൽ അരങേറി സഹനടിയായി അഭിനയിച്ച പിന്നീട് നായിക കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയുന്ന ഒരാളായിക്കുകയാണ് രമ്യ.ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്.

ഇപ്പോഴിതാ ചെക്ക് ഡിസൈനിലുള്ള ബ്ലേസറിലും ഷോർട്ട് സ്കർട്ടിലും കൂൾ ലുക്കിൽ തിളങ്ങിനിൽക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.താരത്തിന്റെ മോഡേൺ ഔട്ഫിറ്റിലുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുടെ കയ്യടി നേടി. വസ്ത്രത്തിനൊപ്പം ബെൽറ്റ് ധരിച്ചിരിക്കുന്നത് മറ്റൊരു പ്രത്യേകതയാണ്. മൽക്ക ക്ലോത്തിങ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. അവിനാശ് ആണ് ഫോട്ടോഗ്രാഫി. രശ്മി മുരളീധരനാണ് സ്റ്റൈലിങ്.

Scroll to Top