അസാമാന്യ മെയ്യ് വഴക്കം ; റൊമാന്റിക് ഡാൻസുമായി റംസാനും നിരഞ്ചനയും !! വിഡിയോ

റിയാലിറ്റി ഷോയിലൂടെ നൃത്തവിസ്‍മയങ്ങള്‍ തീര്‍ത്ത താരമാണ് റംസാൻ മുഹമ്മദ്. ബിഗ് ബോസിലെ മികച്ച മത്സരത്തികളിൽ ഒരാളായിരുന്നു റംസാൻ. ഡി ഫോർ ഡാൻസ് ടൈറ്റിൽ വിന്നറായി റംസാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പട്ടണത്തിൽ ഭൂതം, ഡോക്ടർ ലവ്, ത്രീ കിംഗ്സ്, ഈ അടുത്ത കാലം, എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.നിരവധി ആരാധകരുള്ള താരമാണ് റംസാൻ.നിരവധി ആളുകളാണ് റംസാനെ ഇൻസ്റ്റ ഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇപ്പോൾ ഒരു പുതിയ ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.ഇപ്പോഴിതാ പുതിയ ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

ഇത്തവണ നിരഞ്ജന അനൂപിനൊപ്പം നൃത്തം വെക്കുകയാണ് റംസാൻ. ‘ഇൻട്ര വെണ്ണിലാവിൻ നിനവിൽ ‘എന്ന തമിഴ് ഹിറ്റ്‌ സോങ്ങിലാണ് ഇരുവരും തകർത്താടുന്നത്. വശ്യമായ ചുവടുകൾ കാണികളുടെ മനം നിറക്കുന്നു എന്നതിൽ സംശയമില്ല. മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം നിരഞ്ജന അഭിനയിച്ചിട്ടുണ്ട്.രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് കടന്നു വന്നത്. ഷെയ്ന്‍ നിഗം നായകനാകുന്ന ‘ബര്‍മുഡ’, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്നിവയാണ് നിരഞ്ജനയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

സോഷ്യല്‍ മീഡിയയിലും നിരഞ്ജനയ്ക്ക് ധാരാളം ആരാധകരുണ്ട്. ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. മനോഹര നൃത്ത ചുവടുകളിലൂടെയും അസാധാരണ മെയ് വഴക്കത്തോടെയും ഇരുവരും ജന ശ്രദ്ധ ആകർഷിക്കുകയാണ്‌. ഒരു ലക്ഷത്തിൽപരം ആളുകളാണ് ഇതിനോടകം ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

Scroll to Top