ഇന്നത്തെ സമൂഹത്തിന്റെ നേർ രൂപവുമായി “രണ്ട്” ; റിവ്യൂ !!!

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് സുജിത് ലാലിൻറെ സംവിധാനത്തിൽ ഇന്ന് റിലീസായ ചിത്രമാണ് രണ്ട്. വിഷ്‌ണു ഉണ്ണികൃഷ്ണൻ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്,.വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത്. ചെമ്പരിക്ക എന്ന പേരിൽ ഒള്ള ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. തുടർന്ന് ആ ഗ്രാമത്തിൽ ഉണ്ടാവുന്ന മതസ്പർദ്ധയും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും സൂചിപ്പിക്കുന്നത് പോലെ ഒരു മികച്ച സമകാലിക കഥയാണ് ചിത്രം പറയുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനു പുറമെ അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍ , സുധി കോപ്പ , ബാലാജിശര്‍മ്മ, ഗോകുലന്‍ , സുബീഷ്‌സുധി , രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍ , ബിനു തൃക്കാക്കര , രാജേഷ് മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍ , ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍ , മമിത ബൈജു , പ്രീതി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സമൂഹത്തിൽ നടക്കുന്നത് ഒരു തുറന്ന കണ്ണാടി പോലെ കാണിച്ച ഒരു മികച്ച ചിത്രം തന്നെയാണ് ഇത്.കോമഡിയും എന്നാൽ സമകാലിക കഥയും ചിത്രസത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട്. എല്ലാ തരം പ്രേക്ഷകരെയും ഒരു പോലെ ആസ്വദിപ്പിക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്. മികച്ച എഡിറ്റിംഗും ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.2022ൽ മലയാള സിനിമയ്ക്കു മികച്ച ഒരു തുടക്കം തന്നെയാണ് രണ്ടു എന്ന ചിത്രം നൽകിയിരിക്കുന്നത്.

Scroll to Top