ഐ എം ഡി ബി റാങ്ക് ലിസ്റ്റ് പുറത്ത്‌ വിട്ടു;ദുൽഖർ സൽമാന്റെ മഹാനടി നാലാം സ്ഥാനം …

ഐ എം ടി ബി മികച്ച ചിത്രങ്ങളുടെ പട്ടിക തയ്യാറാക്കിരിക്കുന്നു.2018 ലെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഐ എം ടി ബി ചിത്രങ്ങളുടെ പേരുകൾ പുറത്ത്‌ വിട്ടത്.പ്രേക്ഷകരുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ഉള്ള ഈ പട്ടികയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത് ആയുഷ്മാൻ ഖുറാന നായകനാകുന്ന ബോളിവുഡ് ചിത്രം അന്ധാധുൻ ആണ്.

 

രണ്ടാം സ്ഥാനം രാക്ഷസൻ എന്ന തമിഴ് ചിത്രത്തിനാണ്.രാംകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.വിഷ്ണു വിശാലാണ് രാക്ഷസനിലെ നായകൻ.തമിഴ്നാട്ടിൽ മാത്രമല്ല ചിത്രം എല്ലായിടത്തും വൻ ഹിറ്റായിരുന്നു.മികച്ച ത്രില്ലർ മൂവി തന്നെയാണ് ഇത്.സൈക്കോ ത്രില്ലർ മൂവി .

വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 96 ആണ് പട്ടികയില്‍ മൂന്നാമത്. സി. പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം വന്‍വിജയമാണ് നേടിയത്.നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘മഹാനടി’യാണ് നാലാം സ്ഥാനത്തുളളത്. മുന്‍കാല നടി സാവിത്രിയുടെ സിനിമയ്ക്കകത്തേയും പുറത്തേയും സംഭവബഹുലമായ ജീവിതത്തെ അന്വേഷിക്കുന്ന ചിത്രം കീര്‍ത്തി സുരേഷിന്റെ മികവുറ്റ അഭിനയം കൊണ്ട് ശ്രദ്ധേയമായിരുന്നു.

 

ആയുഷ്മാന്‍ ഖുരാന തന്നെ നായകനായ ‘ബധായി ഹോ’ ആണ് അഞ്ചാം സ്ഥാനത്തുളളത്. അക്ഷയ് കുമാറിന്റെ ‘പാഡ്മാന്‍’ ആണ് ആറാം സ്ഥാനത്ത്. രാംചരണ്‍ നായകനായ തെലുങ്ക് ചിത്രം ‘രംഗസ്ഥലം’ ആണ് ഏഴാം സ്ഥാനത്ത്. എട്ടാം സ്ഥാനത്ത് ബോളിവുഡ് കോമഡി ഹൊറര്‍ ചിത്രമായ ‘സ്ത്രീ’യും ഒമ്ബതാം സ്ഥാനത്ത് ആലിയ ഭട്ടിന്റെ റാസിയുംമാണ് ഉള്ളത്. രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജുവാണ് പത്താം സ്ഥാനത്ത്.

Scroll to Top