ഇതിൽ ഏതാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടപെട്ടത്?? ; ആരാധകരുടെ മനം മയക്കും ചിത്രങ്ങളുമായി രശ്മിക മന്ദാന !!

തെന്നിന്ത്യയിൽ തുടങ്ങി ഇന്ന് ബോളിവുഡിൽ തന്നെ കുറഞ്ഞ കാലത്തിനുള്ളിൽ ചുവടുറപ്പിച്ച നടിയാണ് രശ്മിക മന്ദാന.തെന്നിന്ത്യയിൽ വർഷങ്ങളായി തുടരുന്ന പല നായികമാരും ഇപ്പോഴാണ് ബോളിവുഡിൽ അവസരങ്ങൾ തേടുന്നത്. ഇവർക്കിടയിലാണ് കുറഞ്ഞ കാലത്തിനുള്ളിൽ രശ്മിക കുതിച്ചു കയറിയത്.അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചിത്രം പുഷ്പയുടെ ഗംഭീര വിജയത്തിനു പിന്നാലെ രശ്മികയുടെ താരമൂല്യവും കുത്തനെ ഉയർന്നിരിക്കുകയാണ്.

പുഷ്പയിലെ അല്ലുവിന്റെ നായികാവേഷം കൂടി ആരാധകർ ഏറ്റെടുത്തതോടെ സോഷ്യൽ ലോകത്തും രശ്മികയുടെ ആരാധകരുടെ എണ്ണം ഇരട്ടിയായി.തെലുങ്ക് നടനായ വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള ഗീത ഗോവിന്ദം, ഡിയർ കോംറൈഡ് തുടങ്ങിയ സിനിമകളാണ് കേരളത്തിൽ ഇത്രയും ആരാധകരെ ഉണ്ടാക്കി കൊടുക്കാൻ കാരണമായത്.താരത്തിന് നാഷണൽ ക്രഷ് എന്ന പേര് വീഴാൻ കാരണമാവുന്നത് താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളാണ്.

ഇപ്പോഴിതാ രശ്മികയുടെ പുതിയ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ ഏതാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടപെട്ടത് എന്ന് ചോദിച്ച് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ് ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Scroll to Top