‘നീ എന്റെ ജീവിതം മികച്ചതാക്കുന്നു’; വിവാഹവാർഷികം ബാലിയിൽ ആഘോഷമാക്കി റെബ മോണിക്ക !!

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടി റെബ മോണിക്ക ജോണും ജോമോൻ ജോസഫും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ദുബായ് സ്വദേശിയാണ് ജോയ്മോൻ.ജനുവരിയിൽ ബംഗളൂരുവിൽ വെച്ച് ആയിരുന്നു വിവാഹം. കഴിഞ്ഞവർഷം ഫെബ്രുവരി നാലിന് റെബയുടെ ജന്മദിനത്തിൽ ആയിരുന്നു റെബയെ ജോയ്മോൻ പ്രൊപ്പോസ് ചെയ്തത്.‘മിടുക്കി’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ നടിയാണ് റെബ. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ നായികയായി എത്തിയ വിജയ് ചിത്രം ബി​ഗിലില്‍ ഉള്‍പ്പടെ അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ ആദ്യ വിവാഹ വാർഷികം ബാലിയിൽ ആഘോഷമാക്കുകയാണ് താരം . അതിമനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.’ഇതുവരെയുള്ള എന്റെ മികച്ച ദിവസങ്ങൾക്ക് നന്ദി , ഒരുപാട് സന്തോഷമുണ്ട്,ഞാൻ ഒരിക്കലും ചിന്തിക്കാത്ത വിധത്തിൽ നീ എന്റെ ജീവിതം മികച്ചതാക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇന്നും എല്ലാ ദിവസവും’ പങ്കുവച്ച ചിത്രത്തിനൊപ്പം റെബ കുറിച്ചു.

ബാലിയിലെ നുസ ലെംബോംഗൻ ഹോട്ടലിൽ നിന്നുള്ള കാഴ്ചകളും റെബ സമൂഹമാധ്യമത്തിൽ പങ്കിട്ടിട്ടുണ്ട്. വിദേശത്തും സ്വദേശത്തുമടക്കം നിരവധിയിടത്തേക്കാണ് താരം ട്രിപ്പ് പോകുന്നത്. മനോഹര സ്ഥലത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ താരം പങ്കുവെക്കാറുണ്ട്.ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.നിരവധിപേർ വിവാഹവാർഷിക ആശംസകളുമായി എത്തിയിട്ടുണ്ട് .

Scroll to Top