ഇന്ന് ജീവിതത്തിലെ സന്തോഷ ദിവസം ; വിവാഹത്തിന് പിന്നാലെ പുതിയ സന്തോഷം പങ്കുവെച്ച് റെബേക്ക !!!!

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് റബേക്കാ സന്തോഷ്. കസ്തൂരിമാനിലെ മികവുറ്റ അഭിനയമാണ് റെബേക്കയെ മിന്നും താരമാക്കിയത്. പക്വതയാർന്ന വേഷങ്ങളിലൂടെയാണ് അവർ കൂടുതലും ശ്രദ്ധിക്കപെട്ടതും. റെബേക്ക സന്തോഷ് വിവാഹിതയായ വിവരം സോഷ്യൽ മീഡിയ ഏറെ ആരവത്തോടെയാണ് ഏറ്റെടുത്തത്.സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ വരൻ.

ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും.കുറച്ചുനാളുകൾക്ക് മുൻപാണ് താൻ പ്രണയത്തിൽ ആണെന്ന വിവരം റെബേക്ക തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. സിനിമ സീരിയൽ രംഗത്തെ നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതിന്റെ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.

റബേക്കയുടെയും ശ്രീജിത്തിൻ്റേയും ജീവിതത്തിൽ ഇന്ന് പ്രത്യേക ദിവസമാണ്. താരത്തിനെ വീടിന്റെ ഗ്രഹപ്രവേശനം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം കഴിഞ്ഞു എന്നാണ് താരം സോഷ്യൽ മീഡിയ പേജിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസം ആയിരുന്നു റബേക്ക തന്റെ പേരിൽ ഫ്ലാറ്റ് വാങ്ങിയതും അതേ ഫ്ലാറ്റിൽ പാലുകാച്ചൽ നടത്തിയതും. വിവാഹത്തിന് പിറ്റേന്ന് രാവിലെ റബേക്കയെ ശ്രീജിത്ത് വിളിച്ചെഴുന്നേൽപ്പിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

Scroll to Top