സ്റ്റൈലിഷ് ലുക്കിൽ സാരിയിൽ തിളങ്ങി രമ്യ നമ്പീശൻ ; ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

നടിയെന്ന നിലയിലും ഗായികയെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ച താരമാണ് രമ്യ നമ്പീശൻ. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് രമ്യ നമ്പീശൻ ഇപ്പോൾ സജീവമായി നിൽക്കുന്നത്.ബാലതാരമായി സിനിമയിൽ അരങേറി സഹനടിയായി അഭിനയിച്ച പിന്നീട് നായിക കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയുന്ന ഒരാളായിക്കുകയാണ് രമ്യ.ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്.

മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചെറിയ ഇടവേളയ്ക്കുശേഷം രമ്യ നമ്പീശൻ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു അഞ്ചാം പാതിര.2011ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലെ ‘ആണ്ടലോന്റെ’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ എന്ന ചിത്രത്തിലെ ‘വിജനസുരഭി’, ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലെ ‘മുത്തുചിപ്പി’ എന്നീ ഗാനങ്ങള്‍ രമ്യ നമ്പീശനെ പ്രശസ്തയാക്കി. ഇവൻ മേഖരൂപൻ, തട്ടത്തിൽ മറയത്ത്, ഫിലിപ്സ് ആൻഡ്‌ ദി മങ്കിപെൻ, ആമേൻ, അച്ചായൻസ് തുടങ്ങിയ ചലചിത്രങ്ങങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ രമ്യ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ്.സാരിയിൽ കിടിലൻ ഗെറ്റപ്പിലാണ് താരമുളളത്. അതിസുന്ദരിയായ രമ്യയെയാണ് ചിത്രങ്ങളിൽ കാണാനാവുക. സാരിയിൽ സൂപ്പർ ലുക്കിൽ എത്തിയിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അർജുനാണ്. ദിവ്യ ഉണ്ണികൃഷ്ണനാണ് സ്റ്റൈലിംഗ്.

Scroll to Top