കർഷകർക്കൊപ്പം ഞാറ് നട്ടും ട്രാക്റ്റർ ഓടിച്ചും ആലത്തൂരിന്റെ സ്വന്തം രമ്യ.

ആലത്തൂരിലെ ജനങ്ങൾക്ക് രമ്യ എന്ന് പറഞ്ഞാൽ ജീവനാണ്.വളരെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് രമ്യ പാർലമെന്റിലേക്ക് കയറിയത്.പാട്ട് പാടി ജനഹൃദയങ്ങളെ കീഴടക്കിയ സ്ഥാനാർഥി.എന്നും സാധാരണക്കാരിയായി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാനാണ് രമ്യക്ക് ഇഷ്ടം.അതുപോലെയാണ് തന്നെയാണ് പ്രവർത്തനങ്ങളും.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കർഷകർക്കൊപ്പം ഞാറ് നടുന്നതും ട്രാക്റ്റർ ഓടിക്കുന്നതുമായ വീഡിയോ ആണ്.

രമ്യയുടെ അക്കൗണ്ടിൽ വന്ന ലൈവ് വിഡിയോയിലൂടെയാണ് വയലിൽ ഇറങ്ങി കൃഷി ചെയുന്ന രമ്യയെ പുറംലോകം കാണുന്നത്.കുറച്ച് സമയം കൊണ്ട് തന്നെ വീഡിയോ വൈറലായി കഴിഞ്ഞിരുന്നു.സാധാരണ വേഷത്തിൽ വന്ന് കർഷകർക്കൊപ്പം നിൽക്കുന്ന രമ്യയെ കണ്ടാൽ വലിയ സ്ഥാനം വഹിക്കുന്നതിന്റെ തലകനമോ ഒന്നും തന്നെയില്ല.ജനങ്ങളുമായി അടുത്ത് ഇടപെടുമെന്നും അവരിൽ ൊരാളായി എന്നും പ്രവർത്തിക്കുമെന്നും രമ്യ പറഞ്ഞിരുന്നു. കർഷകരുടെ ക്ഷേമമന്വേഷിക്കാനിറങ്ങിയ രമ്യയാണ് അവരുടെ തന്നെ ആഗ്രഹപ്രകാരം വയലിൽ ഇറങ്ങിയത്. തുടർന്ന് കൃഷിനടക്കുന്ന പാടത്ത് വളരെ കൂളായാണ് ട്രാക്ടർ ഓടിക്കുന്നതും.

ആദ്യം ഡ്രൈവറിനൊപ്പം ഇരുന്നും പിന്നീട് ഒറ്റയ്ക്കുമാണ് പാടത്ത് കൂടി ട്രാക്ടർ പായിക്കുന്നത്.ഞാറ് നാടീലിലും ഒരു കൈ പരീക്ഷിക്കാൻ മടി കാട്ടിയില്ല. ഞാറ് കൈയ്യിലെടുത്ത് പിന്നോട്ട് നടന്ന് നടുകയും ചെയ്യുന്നുണ്ട്. കൈയ്യിൽ പുരണ്ട ചെളി പാടത്തെ വെള്ളത്തിൽ തന്നെ കഴുകിക്കളയുന്നതും വിഡിയോയിൽ കാണാം. എന്തായാലും ജയിച്ചാൽ മണ്ഡലത്തിൽ പോലും കയറില്ലെന്ന് ആക്ഷേപമുളള എപിമാർ രാമ്യയെ കണ്ട് പഠിക്കണമെന്നാണ് പാര്‍ട്ടി അണികള്‍ പറയുന്നത്.

VIDEO

VIDEO