ട്രെൻഡിങ് സോങ്ങിനൊപ്പം ഡാൻസ് കളിച്ച് രഞ്ജിനിമാർ, കിടിലമെന്ന് കാണികൾ.

ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജി ഹരിദാസിന്റേത്.എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ്.ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്.സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്. അതുപോലെ തന്നെ മലയാള സിനിമയിലെ പിന്നണി ഗായകരിൽ ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ജോസ്.

പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ പാടുന്നത്.മേലെ വാരത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിലാണ് പാടിയത്.പിന്നീട് നിരവധി നല്ല പാട്ടുകൾ പാടാൻ താരത്തിന് സാധിച്ചു.സ്വന്തമായി ഒരു മ്യൂസിക് ബ്രാൻഡും താരത്തിന് ഇപ്പോൾ ഉണ്ട്.ഒരു സിനിമ കുടുംബത്തില്‍ നിന്നു തന്നെയാണ് രഞ്ജിനിയുടെ വരവും. താരത്തിന്റെ അച്ഛനൊരു നിര്‍മ്മാതാവായിരുന്നു. മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി ഇതിനോടകം 200ലധികം പാട്ടുകള്‍ രഞ്ജിനി പാടിയിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് രഞ്ജിനി ഹരിദാസ് പങ്കുവെച്ച വീഡിയോ ആണ്.ട്രെൻഡിങ് സോങ്ങിനൊപ്പം ഡാൻസ് കളിക്കുകയാണ് ഇരുവരും. രഞ്ജിനി ഒരു കിടിലൻ ഷോർട്സാണ് ധരിച്ചിരിക്കുന്നത്. കിടിലം മയ് വഴക്കത്തോടെയാണ് ഇരുവരും ഡാൻസ് കളിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top