സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് രഞ്ജിനിമാര്‍ !!! വൈറൽ ഫോട്ടോസ്

ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖമാണ് രഞ്ജി ഹരിദാസിന്റേത്.എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ്.ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്.സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്.

ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി. ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോ ലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി.താരം ഇങ്ങനെയൊരു ഭാര്യയും ഭർത്താവും എന്ന ഷോയിൽ ആങ്കർ കൂടിയാണ് .

അതു പോലെ തന്നെ മലയാളികളുടെ പ്രിയ ഗായികയാണ് രഞ്ജിനി ജോസ്. രണ്ട് പേരും ഉറ്റ ചങ്ങാതിമാരാണ്. ഇപ്പോഴിതാ രഞ്ജിനി ഹരിദാസ് പങ്കു വെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. സ്വിമ്മിങ് പൂ ളില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്.ചിത്രങ്ങളില്‍ രഞ്ജിനി ഹരിദാസിനൊപ്പം രഞ്ജിനി ജോസുമുണ്ട്.

Scroll to Top