സോഷ്യല്‍ മീഡിയയില്‍ വൈറലായി റിമ കല്ലിങ്കലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ; ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് റിമ. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.അടുത്തിടെയാണ് തന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി റിമ പ്രഖ്യാപിച്ചത്. പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

സിനിമയോടൊപ്പം മോഡലിങ് രംഗത്തും വളരെ സജീവമാണ് റിമ. മോഡലിംഗിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നതും. കേരള കഫേ, നീലതത്താമര, ഹാപ്പി ഹസ്ബന്റ്‌സ്, സിറ്റി ഓഫ് ഗോഡ്, ഏഴ് സുന്ദര രാത്രികള്‍, സഖറിയായുടെ ഗര്‍ഭിണികള്‍, ആഗസ്റ്റ് ക്ലബ്ബ്, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ നിരവധി മലയാളം ചിത്രങ്ങളില്‍ റിമ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

റിമയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യൽ’മീഡിയയിൽ വൈറലായി കഴിഞ്ഞു . നിരവധി പേരാണ് ചത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത് എത്തിയിരിക്കുന്നത്.

Scroll to Top