ബിഎംഡബ്ല്യുവിന്റെ സ്പോർട്ടി സെഡാൻ സ്വന്തമാക്കി റിമ കല്ലിങ്കൽ !!!

മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയായി.തന്റേതായ അഭിപ്രായങ്ങൾ പറയുന്നതിൽ റീമ കല്ലിങ്കൽ ഒരു മടിയും കാണിക്കാറില്ല. അതുകൊണ്ട് തന്നെ വി മർശനങ്ങളും ഏറെയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയിരിക്കുകയാണ് താരം.കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് താരം പുതിയ കാർ സ്വന്തമാക്കിയത്. തീ സീരിസിന്റെ ഉയർന്ന വകഭേദം എം സ്‌പോർട്‌സാണ് ഇവർ തങ്ങളുടെ ഗ്യാരേജിലെത്തിച്ചത്.റിമാ കല്ലിങ്കലും ഭർത്താവും സംവിധായകുമായ ആഷിഖ് അബുവും ചേർന്നാണ് പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 330 ഐ എം സ്പോർട്ട്. എം ബാഡ്ജിങ്ങുള്ള ഇന്റീരിയർ, എം ലെതർ സ്റ്റിയറിങ് വീൽ, എം സ്പെസിഫിക് ഡിസ്പ്ലെയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ 330ഐ എം സ്പോർട്ടിന്റെ പ്രത്യേകതകളാണ്. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 258 ബിഎച്ച്പി കരുത്തും 400 എംഎം ടോർക്കും നൽകും ഈ എൻജിൻ.പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.8 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്. ഏകദേശം 65 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Scroll to Top