ഇടതോ വലതോ അതോ നടുവിലോ? അവധി ആഘോഷിച്ച് റിമ കല്ലിങ്കൽ; ഫോട്ടോസ്

മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു. 2

013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയായി.തന്റേതായ അഭിപ്രായങ്ങൾ പറയുന്നതിൽ റീമ കല്ലിങ്കൽ ഒരു മടിയും കാണിക്കാറില്ല. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

ആഷിക് അബുവിനൊപ്പം അവധികാലം റഷ്യയിൽ ആഘോഷിച്ച ചിത്രങ്ങൾ എല്ലാം തന്നെ പോസ്റ്റ്‌ ചെയ്തിരുന്നു. അവിടെയുള്ള സ്ഥലങ്ങളുടെയും ഭക്ഷണങ്ങളുടെയുമെല്ലാം ഫോട്ടോസ്കളും പോസ്റ്റ്‌ ചെയ്തിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് റിമയുടെ പുതിയ ഫോട്ടോസാണ്. ഇടതോ വലതോ അതോ നടുവിലോ? എന്ന ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത്. ഭർത്താവ് ആഷിഖ് അബുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Scroll to Top