അസഹനീയമായ പനിയും ശരീരവേദനയും ; 12 ദിവസം ഒറ്റയ്ക്ക് !! കോവിഡ് അനുഭവം പങ്കുവെച്ച് റിമി ടോമി

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു.

ഇപ്പോഴിതാ തനിക്ക് കോവിഡ് ബാധിച്ചതിനെ അനുഭവം പങ്കുവെക്കുകയാണ് റിമി. 12 ദിവസത്തെ കോവിഡ് അനുഭവം യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരെ അറിയിച്ചത്. പെട്ടെന്നൊരു ദിവസം പനിയും തളർച്ചയും തോന്നിയതിനെത്തുടർന്നു ടെസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ചെയ്യുകയായിരുന്നുവെന്നും അപ്പോൾ പോസിറ്റീവ് ആയി എന്നും റിമി പറയുന്നു.

കോവിഡ് ബാധിക്കുന്നതിന്റെ തലേ ദിവസം വരെ എനിക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. പിറ്റേന്ന് എഴുന്നേറ്റപ്പോൾ പനിയുടേതായ ചില അസ്വസ്ഥതകൾ തോന്നി. ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്നു ടെസ്റ്റ് ചെയ്തു. റിസൽട്ട് കിട്ടുന്നതിനു മുൻപേ എനിക്കു മനസ്സിലായി കോവിഡ് ആണെന്ന്. ഉയർന്ന പനിയും ശരീരവേദനയും അസഹനീയമായിരുന്നു. വീട്ടിൽ നിന്നു മറ്റുള്ളരെയെല്ലാം മാറ്റി ഞാൻ സ്വയം നീരീക്ഷണത്തിലായി. അന്ന് രാത്രി റിസൽട്ട് വന്നു, പോസിറ്റീവ് ആയി.12 ദിവസത്തിനു ശേഷമാണ് വീണ്ടും ടെസ്റ്റ് ചെയ്തത്. അത്രയും ദിവസം ഒറ്റയ്ക്കു കഴിഞ്ഞപ്പോൾ പല കാര്യങ്ങളും പഠിക്കാൻ സാധിച്ചു.

ഓൺലൈനായാണ് എല്ലാ ദിവസവും ഭക്ഷണം വാങ്ങിയത്. കോവിഡ് ബാധിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴും ക്ഷീണം പൂർണമായും മാറി. പിന്നീട് വീട്ടിലെ ചില പണികളൊക്കെ ചെയ്തു തുടങ്ങി. ഒരുപാട് സിനിമകൾ കണ്ടു. അങ്ങനെയൊക്കെയാണു സമയം ചിലവഴിച്ചത്. കോവിഡ് ബാധിച്ചാൽ ആരും ഭയപ്പെടേണ്ടതില്ല സന്തോഷത്തോടെയിരുന്ന് ധൈര്യപൂർവം ഓരോ ദിനവും ചിലവഴിക്കണമെന്നും റിമി പറയുന്നു.

Scroll to Top