സ്വർണത്തളികയിൽ ഒരു ഊണ് ; ബിൽ കണ്ട് അമ്പരന്ന് റിമിയും അനിയനും !!! വിഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു. അടുത്തിടെയാണ് താരം യുട്യൂബ് ചാനൽ തുടങ്ങിയത്. ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലിൽ റിമി പങ്കുവെച്ച വിഡിയോയാണ് വൈറലാകുന്നത്. സ്വർണത്തളികയിൽ ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോയാണ് പങ്കുവെച്ചത്.സഹോദരൻ റിങ്കുവിനൊപ്പം മഹാരാഷ്ട്രയിലെ ഹോട്ടലിൽ വച്ചു ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ ആണിത്.

വിസ്തൃതമായ സ്വർണത്തളികയിൽ വിളമ്പിയ പലവിധ വിഭവങ്ങൾ ഓരോന്നായി റിമി ടോമി രുചിച്ചു നോക്കുന്നതു വിഡിയോയിൽ കാണാം.ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ കണ്ടപ്പോൾ താൻ അദ്ഭുതപ്പെട്ടു പോയി എന്നും രണ്ടു പേർ ചേർന്ന് ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമേ ആയിട്ടുള്ളു എന്നും റിമി പറയുന്നു.

Scroll to Top