‘കല്യാണമായോ റിമി?’; വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് റിമി ടോമി

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു.ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്.

ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു.ഇപ്പോഴിതാ വിവാഹ വാർത്തകളിൽ പ്രതികരണവുമായി റിമി ടോമി.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് റിമി ടോമി. അത്തരമൊരു കാര്യം നടന്നാല്‍ ആദ്യം അത് തന്റെ പ്രേക്ഷകരെ ആയിരിക്കും അറിയിക്കുകയെന്നും റിമി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു റിമി ടോമിയുടെ പ്രതികരണം.കഴിഞ്ഞ രണ്ട് ദിവസമായി നിരവധി പേരാണ് വിവാഹക്കാര്യം ചോദിച്ച് വിളിച്ചതെന്ന് റിമി പറയുന്നു. തന്നോട് ചോദിക്കാതെയാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കിയത്.

അത്ര അത്യാവശ്യമുള്ള ഒരു കാര്യമായത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോയുമായി ഞാൻ വന്നത്. കാരണം ഒരു രക്ഷയുമില്ല, രണ്ടു ദിവസങ്ങളായി കോളോട് കോളാണ്. വീഡിയോയുടെ തലക്കെട്ടിൽ കൊടുത്തപോലെ കല്യാണമായോ റിമി എന്ന് നിരവധിപ്പേർ വിളിച്ച് ചോദിക്കുന്നു. ഇതൊന്നു വ്യക്തമാക്കാൻ ആണ് ഞാൻ ഇപ്പോൾ ഇത്തരമൊരു വീഡിയോയുമായി വന്നത്. എന്നെ അറിയുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും അറിയുവാനാണ് ഇക്കാര്യം പറയുന്നത്. ചിലർ ഇത് അറിഞ്ഞിട്ടുണ്ടാവില്ല. ഇത് ഞങ്ങളോട് എന്തിനു പറയണം എന്ന് അവർ ആലോചിക്കേണ്ട കാര്യമില്ല. ഇത് അറിയാൻ ആഗ്രഹമുള്ളവരോട് മാത്രമായി പറയുകയാണ്. അങ്ങനെ ഒന്നുമില്ല… നമ്മളോട് ഒന്നും ചോദിക്കാതെ എന്തിന് ഇത്തരം വാർത്തകൾ വരുന്നത് എന്ന് എനിക്കറിയില്ല.

ഭാവിയിൽ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അത് ഞാൻ നിങ്ങളെ അറിയിക്കാതിരിക്കുവോ. ഓൺലൈൻ വാർത്ത ചാനലുകൾ നിരവധി വിൽക്കുന്നുണ്ട്. അവർ എന്തിനാ വിളിക്കുന്നത് എന്ന് അറിയില്ല അത്രത്തോളം ഉറപ്പോടെയാണ് അവർ വാർത്തകൾ നൽകുന്നത്. നമ്മൾ ഇങ്ങനെയൊക്കെ അങ്ങ് പോണു… എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടായാൽ ഞാൻ ആദ്യം നിങ്ങളെ അറിയിക്കും. അപ്പോൾ മാത്രം വിശ്വസിച്ചാൽ മതി. കല്യാണം ഒന്നുമായിട്ടില്ല. ഇപ്പോൾ ഞാൻ അങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെ – റിമി പറയുന്നു.റിമി വീണ്ടും വിവഹിതയാകാൻ പോകുന്നുവെന്നും ചലച്ചിത്ര രം​ഗത്തുള്ള വ്യക്തിയാണ് വരനെന്നും വരെ വാർത്തകൾ വന്നിരുന്നു. റിമി വീഡിയോ പങ്കുവെച്ചതോടെ നിരവധി പേർ പിന്തുണച്ച് എത്തി.2008 ഏപ്രില്‍ 27നായിരുന്നു റിമി ടോമിയുടെ വിവാഹം. പതിനൊന്ന് വര്‍ഷത്തെ വിവാഹ ബന്ധത്തിന് ശേഷം 2019ല്‍ ഇരുവരും വേര്‍പിരിഞ്ഞുരുന്നു.

Scroll to Top