‘ഓണം ഇങ്ങു അടുത്തു’ ; പട്ടു പാവാടയിൽ സുന്ദരിയായി റിമി ടോമി : വീണ്ടും മെലിഞ്ഞല്ലോ എന്ന് ആരാധകർ!!!

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു.


ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്.ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു. കൂടുതൽ സുന്ദരിയാകുകയും ചെയ്തു. അതെല്ലാം തന്നെ പ്രേക്ഷകർ ഏറെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പട്ടു പാവാടയിൽ സുന്ദരിയായി എത്തിയിരിക്കുകയാണ് റിമി. ‘ഓണം ഇങ്ങു അടുത്തു’ എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി ചിത്രം ആരാധകരുമായി പങ്കുവച്ചത്.

കസവ് പാവാടയ്ക്കൊപ്പം നീല നിറത്തിലുള്ള ബ്ലൗസ് ആണ് റിമി ടോമി ധരിച്ചത്. വസ്ത്രത്തിനിണങ്ങും വിധത്തിലുള്ള സിംപിൾ ആഭരണങ്ങളാണ് റിമി ഉപയോഗിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.റിമിക്ക് ഏത് വേഷവും ഇണങ്ങും എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. റിമി ടോമി വീണ്ടും െമലിഞ്ഞു എന്നും ചിലർ കമന്റ് ചെയ്തു.

Scroll to Top