റിമി ടോമി അവധിക്കാലം ആഘോഷിച്ച് നേപ്പാളിൽ ; ഫോട്ടോസ്‌.

ഗായികയും അവതാരികയും നായികയുമായ റിമി ടോമി പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന കലാകാരിയാണ്.കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റിമിടോമിയുടെയും റോയീസിന്റെയും വിവാഹമോചന വാർത്ത വന്നത്.വാർത്ത അറിഞ്ഞ പലരും വിശ്വസിച്ചിരുന്നില്ല,കള്ളപ്രചരണം ആണെന്നാണ് കരുതിയിരുന്നത്.എന്നാൽ ഇരുവരും കുടുംബ കോടതിയിൽ ഹർജി നൽകിയതോടെയാണ് എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.നീണ്ട പതിനൊന്ന് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്.ഇരുവർക്കും കുട്ടികളില്ല.മ്യുച്ചൽ കൺസെന്റ് ആയതിനാൽ കാലതാമസം ഇല്ലാതെ ആറ് മാസംകൊണ്ട് തന്നെ ഡിവോഴ്സ് ലഭിക്കും.എന്നാൽ ഇരുവരും മാധ്യമങ്ങളോട് നേരിട്ട് ഈ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ടില്ല.ഇതിൽ നിന്നൊക്കെ ഒളിച്ചോടുക ആണോ എന്നാണ് എല്ലാവരുടെയും ചോദ്യം.

എന്നാൽ വാർത്തകൾ വലിച്ചിഴയ്ക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാകാം ഇങ്ങനെ ചെയ്യാഞ്ഞത്.ഇപ്പോൾ താൻ ഏറെ സന്തോഷവതിയാണെന്ന് എല്ലാവരെയും അറിയിക്കുകയാണ് റിമി.അവധിക്കാലം നേപ്പാളിൽ ആഘോഷിക്കുന്ന ചിത്രങ്ങളാണ് തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്ക് വെക്കുന്നത്.അവിടുത്തെ രുചികൾ ചോദിച്ചറിയുന്ന വിഡിയോയും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.ഗാനമേളകളിലൂടെയാണ് റിമിടോമി സിനിമയിലേക്ക് എത്തുന്നത്.സ്റ്റേജിൽ കേറിയാൽ ആവേശപൂരമാക്കാറുണ്ട്.തുള്ളിച്ചാടി നടക്കുന്ന സ്വഭാവം കൊണ്ട് നിരവധി പേർ നെഗറ്റീവ് കമന്റ്സും ഇടാറുണ്ട്.എന്നാൽ ഇതൊന്നും ഈ കലാകാരിയെ ബാധിക്കുന്നില്ല.മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിലെ അവതരണ രീതിയ്ക്ക് ഏറെ അഭിപ്രായങ്ങൾ നേടിയിരുന്നു.

Rimi Latest Click:

Rimi Latest Click:

Scroll to Top