യുവതി മുഖത്ത ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ റിങ്കു ഒടുവിൽ ദുബായിൽ എത്തി!!!

കുറച്ച് നാളുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായ വാർത്തയായിരുന്നു വാഹനം മാറ്റിവെച്ചു എന്ന കാരണത്താൽ പരസ്യമായി യുവതി മുഖത്തടിച്ച സെക്യൂരിറ്റി ജീവനക്കാരന്റേത്. കേരളം ഒന്നടങ്കം റിങ്കു എന്ന ജീവനക്കാരന്റെ കൂടെയായിരുന്നു .റിങ്കു സുകുമാരൻ ഒടുവിൽ ദുബായിലെത്തി ജോലിയില്‍ പ്രവേശിച്ചു. നാടിന് എന്നും സഹായങ്ങളുമായി മുന്നിലെത്താറുള്ള പ്രവാസി മലയാളി ബൈജു ചാലിലാണ്‌ റിങ്കുവിന് ദുബായിൽ ജോലി വാഗ്ദാനം ചെയ്തു രംഗത്ത് എത്തിയത് .ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെടിഎസ് എന്ന കമ്പനിയുടെ ടെക്നിക്കൽ വിഭാഗത്തിന്റെ മാനേജിങ് പാർട്ണർ ആയ ബൈജു ചാലിൽ എന്ന വ്യക്തിയാണ് റിങ്കുവിന് ജോലി നൽകിയത് .മാധ്യമങ്ങളിൽ റിങ്കുവിന്റെ വാർത്ത എത്തിയതോടെ ഉടൻ തന്നെ ബൈജു ജോലി വാഗ്ദാനം നൽകി രംഗത്ത് എത്തുകയായിരുന്നു.

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കു ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ സ്കൂട്ടർ വെച്ചിട്ട് യുവതി പോവുകയും പിന്നീട് അധികൃതരിൽ നിന്നും നിർദേശം ലഭിച്ചതിനെത്തുടർന്ന് വാഹനം റിങ്കു മാറ്റി വെക്കുകയുമായിരുന്നു . എന്നാൽ വാഹനം അന്വഷിച്ചെത്തിയ യുവതി തന്റെ അനുവാദം കൂടാതെ വണ്ടി മാറ്റിവെച്ചു എന്നറിഞ്ഞതോടെ ദേ ഷ്യത്തോടെ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കുവിന് നേരെ പാഞ്ഞടുക്കുകയും കയ ർക്കുകയും പിന്നീട് റിങ്കുവിന്റെ മുഖത്ത് ആ ഞ്ഞടിക്കുകയുമായിരുന്നു .എന്നാൽ പരസ്യമായി തന്നെ ത ല്ലിയിട്ടും സ്ത്രീ ആണെന്ന ബഹുമാനത്തിലും പ്രത്യാഘാതങ്ങൾ ഭയന്നും റിങ്കു തിരിച്ച് ഒന്നും ചെയ്യാതെ മാറി നിൽക്കുകയായിരുന്നു .

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി ആളുകളാണ് റിങ്കുവിനെ പിന്തുണച്ചും യുവതിക്ക് എതിരെ രൂക്ഷ വി മർശനവുമായി രംഗത്ത് എത്തിയത്. സാമ്പത്തിക സ്ഥിതി മോശമായത് മൂലം പഠനം പാതിവഴിയിൽ നിന്നും പോവുകയും ഹൃദ്രോഗിയായ അമ്മയ്ക്ക് ഒരു സഹായമായി സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കുമായുമായിരുന്നു . കർണാടകയിൽ മെക്കാനിക്കൽ എൻജിനിയറിങ് പഠിച്ചുകൊണ്ടിരുന്നപ്പോൾ ഫീസടക്കാൻ നിവർത്തിയില്ലാത്തതിനെത്തുടർന്നായിരുന്നു റിങ്കു പഠനം ഉപേക്ഷിച്ചത് .

Scroll to Top