ബിഗ്ബോസ് താരം റോബിന് അപകടം, സംഭവം ഉത്ഘാടനത്തിന് പോകും വഴി, പ്രാർത്ഥനയോടെ പ്രേക്ഷകർ.

പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.അപകടത്തിൽ റോബിന് കാര്യമായ പ രിക്കൊന്നും പറ്റിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു അപകടം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റോബിന്‍ സേഫ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തിവന്നിട്ടുണ്ട്. റോബിന്റെ അപകട വാർത്ത അറിഞ്ഞ സ്നേഹിതരും വിഷമത്തിലായി. എല്ലാവരും പ്രാർത്ഥനയിൽ ആയിരുന്നു.ബിഗ് ബോസ് സീസൺ ഫോർ വിജയി

ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന താരമാണ് ഡോക്ടർ റോബിൻ .വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം താരത്തിന് ലഭിക്കുന്ന സ്നേഹവും വരവേൽപ്പും പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്.അതിനൊക്കെ അപ്പുറം താരം സിനിമയിലേക്ക് ചുവട് വെക്കുന്നു എന്ന കാര്യം ഇന്ന് സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. മോഹൻലാൽ തന്നെയാണ് ഇത് പുറത്ത് വിട്ടത്.

VIDEO

Scroll to Top